കോട്ടയം: കേരളാ യൂത്ത്ഫ്രണ്ട് എം സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന ക്യാമ്പിന് മുന്നോടിയായി മാണിസത്തിന്റെ കാലിക പ്രസക്തി സംസ്ഥാനതല സെമിനാർ 2025 ജനുവരി നാലിന് രാവിലെ 9.30 തിന് കേരളാ കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റി ഓഫിസിൽ നടക്കും. മന്ത്രി റോഷി അഗസ്റ്റിൻ സെമിനാർ ഉദ്ഘാടനം ചെയ്യും. ഓഫിസിൽ ചേരുന്ന യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടൻ അധ്യക്ഷത വഹിക്കും. ഡോ കുര്യാസ് കുമ്പളക്കുഴി പ്രബന്ധം അവതരിപ്പിച്ചു സംസാരിക്കും .മുൻ എം പി തോമസ് ചാഴികാടൻ ,മുൻ എം എൽ എ സ്റ്റീഫൻ ജോർജ് ,പ്രൊഫ ലോപ്പസ് മാത്യു ,അഡ്വ അലക്‌സ് കോഴിമല ,സണ്ണി തെക്കേടം ,വിജി എം തോമസ് ,സാജൻ തൊടുക,ഷെയ്ഖ് അബ്ദുള്ള,ഡിനു ചക്കോ,ബിറ്റു വൃന്ദാവൻ,ബ്രൈറ്റ് വട്ടനിരപ്പേൽ , എന്നിവർ സംസാരിക്കും .തുടർന്ന് ചേരുന്ന യോഗത്തിൽ കേരളാ യൂത്ത്ഫ്രണ്ട് എം സംസ്ഥാന കമ്മറ്റി ഫെബ്രുവരി 14,15,16 തീയതികളിൽ കോട്ടയത്ത് മാമ്മൻ മാപ്പിള ഹാളിൽ സംഘടിപ്പിക്കുന്ന സംസ്ഥാന ക്യാമ്പിന്റെ സംഘാടക സമിതി രൂപീകരണവും നടക്കും. യോഗത്തിൽ വെച്ച് ക്യാമ്പിന്റെ പേര് പ്രഖ്യാപനവും മന്ത്രി റോഷി അഗസ്റ്റിൻ നിർവ്വഹിക്കും.