പെൻഷൻ പരിഷ്കരണം : കെ എസ് എസ് പി എ വൈക്കം നിയോജകമണ്ഡലം കമ്മിറ്റി കരിദിനാചരണവും പ്രതിഷേധ ധർണയും നടത്തി

വൈക്കം: പെൻഷൻ പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കെ എസ് എസ് പി എ വൈക്കം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈക്കം ട്രഷറിക്ക് മുന്നിൽ കരിദിനാചരണവും പ്രതിഷേധ ധർണയും സംഘടിപ്പിച്ചു. ധർണാ സമരംജില്ലാ പ്രസിഡൻ്റ് പി.കെ. മണിലാൽ ഉദ്ഘാടനം ചെയ്തു. ജീവനക്കാരെയും പെൻഷൻകാരെയും വഞ്ചിക്കുന്ന ഇടതുപക്ഷ സർക്കാരിനെതിരെ തുടർ സമരങ്ങൾ കെ എസ് എസ് പി എ യുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ഉദ്ഘാടന പ്രസംഗത്തിൽ പി കെ മണിലാൽ പറഞ്ഞു. നിയോജകമണ്ഡലം പ്രസിഡൻറ് ബി.ഐ.പ്രദീപ്കുമാർ അധ്യക്ഷത വഹിച്ചു.

Advertisements

സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഗിരിജജോജി, .സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.വി. സുരേന്ദ്രൻ, എം.കെ.ശ്രീരാമചന്ദ്രൻ, കെ. കെ.രാജു ,ലീലഅക്കരപ്പാടം , ജില്ലാ ട്രഷറർ സി.സുരേഷ് കുമാർ നിയോജക മണ്ഡലം സെക്രട്ടറി സി. അജയകുമാർ, വനിതാ ഫോറം പ്രസിഡൻറ് പി.എൽ. .സരസ്വതി അമ്മ, നിയോജക മണ്ഡലം ട്രഷറർ ഗീതാകാലാക്കൽ, ടി. ആർ. രമേശൻ തുടങ്ങിയവർ പ്രസംഗിച്ചു. ധർണയ്ക്കു മുന്നോടിയായി കെ എസ് എസ് പി അംഗങ്ങൾ ടൗൺ ചുറ്റി പ്രകടനവും നടത്തി.

Hot Topics

Related Articles