തിരുവല്ല : കേരളാ പ്രദേശ് ഗാന്ധി ദർശൻ വേദി ജില്ലാ നേതൃ യോഗം മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡൻറ് രജനി പ്രദീപ് ഉദ്ഘാടനം ചെയ്തു.സത്യവും,ധർമ്മവും ഉയർത്തിപ്പിടിക്കുന്ന അഹിംസാവാദികളായിരിക്കണം രാഷ്ട്രീയ-ഭരണ നേതൃത്വത്തിൽ വരേണ്ടത് എന്ന് അവർ പറഞ്ഞു . കെ.പി.ജി.ഡി. ജില്ലാ ചെയർമാൻ കെ.ജി.റെജി അദ്ധ്യക്ഷത വഹിച്ചു. സത്യസന്ധരും,അഴിമതിക്കാരുമല്ലാത്തവർക്ക് നിർഭയം ജോലി ചെയ്യാനും ,ജീവിക്കാനും കഴിയുന്ന രാഷ്ട്രീയ-ഭരണ സംവിധാനം ഉണ്ടാകണം.ഭരണഘടന മൂല്യങ്ങൾ ലംഘിക്കുന്ന ജനപ്രതിനിധികളെ തുങ്കിൽ അടക്കണം.ജനപ്രതിനിധികൾക്ക് പെരുമാറ്റചട്ടങ്ങളെ സംബന്ധിച്ച് നല്ല അവബോധമുണ്ടാക്കാൻ സർക്കാരിന് കഴിയണമെന്നും യോഗം അഭിപ്രായപ്പെട്ടു.മാനസ്സിക-ശാരീരിക വെച്ചുവിളി നേരിടുന്നവരെ ഒറ്റപ്പെടുത്താതെ സമൂഹം ചേർത്ത് തീർത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന സെക്രട്ടറി ബിനു എസ്.ചക്കാലയിൽ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന കമ്മറ്റി അംഗം എലിസബത്ത് അബു,ജില്ലാ ട്രഷറർ സോമൻ വടക്കേടത്ത്,കസ്തൂർബ്ബ ദർശൻ വേദി ജില്ലാ ചെയർമാൻ ലീല രാജൻ,ജില്ല വൈസ് പ്രസിഡന്റ് അബ്ദുൾ കലാം ആസാദ്,ജില്ലാ സെക്രട്ടറി ജോസ് പനച്ചക്കൽ,ജില്ലാ സെക്രട്ടറി അനൂപ് മോഹൻ, അടൂർ നിയോജക മണ്ഡലം ചെയർമാൻ എം.ആർ.ജയപ്രസാദ്,കോന്നി നിയോജക മണ്ഡലം ചെയർമാൻ വർഗീസ് പൂവൻ പാറ, തിരുവില്ല നിയോജക മണ്ഡലം പ്രസിഡന്റ് കലാധരൻ പിള്ള, റാന്നി നിയോജക മണ്ഡലം പ്രസിഡന്റ് പി.റ്റി.രാജു,ആറൻമുള നിയോജക മണ്ഡലം പ്രസിഡൻറ് എം.റ്റി.ശാമുവേൽ, കസ്തുർഭ ഗാന്ധി അടൂർ നിയോജക മണ്ഡലം ചെയർ പേഴ്സൺ വിജയലക്ഷ്മി ഉണ്ണിത്താൻ, കസ്തുർഭ ഗാന്ധി ജില്ല ട്രെഷറർ ഓമന സത്യൻ, കസ്തൂർബ്ബ വേദി ജില്ല വൈസ് ചെയർപേഴ്സൺ മേഴ്സി ശാമുവേൽ, ജില്ല സെക്രട്ടറി – സുധ പത്മകുമാർ, അടൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി പി.കെ.ഏബ്രഹാം, കോന്നി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി പ്രദീപ് കുളങ്ങര , അറൻമുള സെക്രട്ടറി അനീഷ് രാജ്,ആറൻമുള നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സോണി ഗംഗാധരൻ,റാന്നി സെക്രട്ടറി ഉഷ തോമസ്,അടൂർ വൈസ് പ്രസിഡൻറ് ജോയ് കൊച്ചുതണ്ടിൽ,സുധാകുമാരി എന്നിവർ പ്രസംഗിച്ചു.