ടി പി വധക്കേസ് പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള നീക്കത്തിൽ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത് സ‍‌ർക്കാരിന്റെ മുഖം രക്ഷിക്കാനുള്ള നടപടി : കെ കെ രമ 

വടകര : ടി പി വധക്കേസ് പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള നീക്കത്തിൽ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത് സ‍‌ർക്കാരിന്റെ മുഖം രക്ഷിക്കാനുള്ള നടപടിയെന്ന് കെ കെ രമ എം എൽ എ. പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകുന്നത് ഉദ്യോഗസ്ഥർ മാത്രം വിചാരിച്ചാൽ നടക്കുന്ന കാര്യമല്ല. വിഷയം വിവാദമായപ്പോൾ സർക്കാർ മുഖം രക്ഷിക്കാൻ ശ്രമിക്കുകയാണെന്നും കെ കെ രമ ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ജയില്‍ ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്യാന്‍ ഉത്തരവിട്ടത്.  കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന്റെ ചുമതലയുള്ള ജോയിന്റ് സൂപ്രണ്ട് കെ എസ് ശ്രീജിത്ത്, അസിസ്റ്റന്റ് സൂപ്രണ്ട് ഗ്രേഡ്-I ബി ജി അരുണ്‍, അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ ഒ വി രഘുനാഥ് എന്നിവരെയാണ് അന്വേഷണ വിധേയമായി സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്യാന്‍ ഉത്തരവിട്ടത്.

Advertisements

Hot Topics

Related Articles