നട്ടാശേരി : നട്ടാശേരി അസോസിയേഷൻ ഫോർ നേച്ചർ , മാൻകൈൻഡ് & ആർട്ട് കിംസ് ഹെൽത്ത് ഹോസ്പിറ്റലുമായിസഹകരിച്ച് മെഡിക്കൽ ക്യാമ്പ് നടത്തി. നട്ടാശ്ശേരി ശ്രീരാമവിലാസം എൻ എസ് എസ് ഹാളിലാണ് ക്യാമ്പ് നടത്തിയത്. നവജീവൻ മാനേജിംഗ് ട്രസ്റ്റി പി.യു. തോമസ് ഉദ്ഘാടനം ചെയ്തു. ക്യാമ്പിലെത്തിയവർനൽകിയ പച്ചക്കറി ഉത്പന്നങ്ങൾ ട്രസ്റ്റിനു വേണ്ടി പി.യു തോമസ് സ്വീകരിച്ചു. ഉദ്ഘാടനയോഗത്തിൽ സൊസൈറ്റി പ്രസിഡൻ്റ് ലെജി ശ്രീധർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.കെ സുനിൽ സ്വാഗതവും, അനിൽ തോട്ടുപുറം പഞ്ചായത്ത് അംഗങ്ങളായ ഉഷാ വേണുഗോപാൽ, മിഥുൻ ജി തോമസ്, ബിന്ദു ജയചന്ദ്രൻ, എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
Advertisements