കേരളത്തിലെ ബിജെപിയുടെ വളർച്ച ഗൗരവമായി കാണണം: ബംഗാളും ത്രിപുരയും പാഠമാകണം : പ്രകാശ് കാരാട്ട് 

കണ്ണൂർ: ത്രിപുരയും ബംഗാളും പാഠമാകണമെന്നും കേരളത്തിലെ ബി.ജെ.പി.യുടെ വളർച്ച ഗൗരവമായി കാണണമെന്നും സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്.കണ്ണൂരില്‍ സി.പി.എമ്മിന്റെ വടക്കൻമേഖലാ റിപ്പോർട്ടിങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചരിത്രത്തിലാദ്യമായി തുടർഭരണംനേടിയ സർക്കാരിന്റെ പ്രവർത്തനങ്ങള്‍ ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്തുയർന്നില്ലെന്നും വിമർശനമുണ്ടായി. സംസ്ഥാന പ്രവർത്തന റിപ്പോർട്ടിന്റെ ഭാഗമായി സെക്രട്ടറി എം.വി. ഗോവിന്ദൻ ഭരണം മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു. പെൻഷൻ മുടങ്ങിയത് വലിയ തിരിച്ചടിയായി. പെൻഷൻ കിട്ടിക്കൊണ്ടിരുന്നവരില്‍ ചിലർ എല്‍.ഡി.എഫിന് വോട്ടുചെയ്തില്ലെന്നുവേണം കരുതാൻ.

Advertisements

നേതൃത്വം ജനങ്ങളില്‍നിന്ന് അകന്നു. പാർട്ടി തെറ്റുതിരുത്തുമെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെടണം. കേന്ദ്രത്തിന്റെ സാമ്ബത്തിക ഉപരോധം പ്രതിരോധിക്കാനായെങ്കിലും ജനകീയപദ്ധതികള്‍ നടപ്പാക്കുന്നതില്‍ പിന്നാക്കംപോയി. സർക്കാർ ജീവനക്കാരും പെൻഷൻകാരും ക്ഷേമപെൻഷൻകാരും വോട്ടുചെയ്യാതിരുന്നത് കനത്തപരാജയത്തിലേക്ക് നയിച്ചെന്നും അദ്ദേഹം റിപ്പോർട്ടുചെയ്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.