വെമ്പള്ളി- വയല -കടപ്ലാമറ്റം- കുമ്മണ്ണൂർ റോഡിന്റെ പുനരുദ്ധാരണം ഇടത് നേതാക്കന്മാർക്ക് മന്ത്രിയുടെ ഉറപ്പ്

കടുത്തുരുത്തി : വെമ്പള്ളി- വയല -കടപ്ലാമറ്റം- കുമ്മണ്ണൂർ റോഡ്  പുനരുദ്ധാരണം അടിയന്തര പ്രാധാന്യത്തോടെ ചെയ്യുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ്  എൽ ഡി എഫ് നേതാക്കൾക്ക് ഉറപ്പ് നൽകി. തിരുവനന്തപുരത്ത് പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ കാര്യാലയത്തിൽ നടന്ന കൂടുക്കാഴ്ചയിൽ പൂർണ്ണമായി തകർന്നു കിടക്കുന്ന റോഡിന്റെ അവസ്ഥ മന്ത്രി മുഹമ്മദ്‌ റിയാസ് നേരിട്ട് മനസ്സിലാക്കി. അത് ഉടനടി പരിഹരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുവാൻ  ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

Advertisements

പിഡബ്ല്യുഡി റോഡ് ഡിവിഷൻ ചുമതലക്കാർ ആയിട്ടുള്ള വകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി ആവശ്യമായ നടപടിക്രമങ്ങളിലേക്ക് കടക്കുവാനും ഏറ്റവും വേഗം റീ ടാറിങ് പൂർത്തിയാക്കുവാനും കഴിഞ്ഞ പ്രളയത്തിൽ തകർന്ന കല്ലാലി പാലം പുനർനിർമ്മിക്കാനും മന്ത്രി നിർദേശം നൽകി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പത്രവാർത്തകൾക്കപ്പുറം ഈ പ്രശ്നത്തിൽ ക്രിയാത്മമായി ഇടപെടലുകൾ നടത്തുവാൻ കടുത്തുരുത്തി എംഎൽഎ  തയ്യാറാവാത്തതാണ് റോഡിന്റെ പുനരുദ്ധാരണം ഇത്രയും വൈകാൻ കാരണമെന്ന് എൽഡിഎഫ് നേതാക്കൾ ആരോപിച്ചു.

കേരള കോൺഗ്രസ്‌ (എം ) ചെയർമാൻ ജോസ്  കെ മാണിയും പ്രശ്നത്തിൽ ഇടപെടുകയും മന്ത്രിയും ആയി സംസാരിക്കുകയും ചെയ്തു.

 എൽഡിഎഫ് നേതാക്കളായ സിപിഐ (എം) ഏരിയ സെക്രട്ടറി പി എം ജോസഫ്,  

കേരള കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് തോമസ് റ്റി. കീപ്പുറം ,കേരള കോൺഗ്രസ് (എം )സംസ്ഥാന കമ്മിറ്റി അംഗം  തോമസ് പുളുക്കിയിൽ , കേരള കോൺഗ്രസ് (എം) മണ്ഡലം പ്രസിഡണ്ട് ബേബി ജോർജ് , യൂത്ത് ഫ്രണ്ട് (എം)കോട്ടയം ജില്ലാ പ്രസിഡണ്ട് എൽബി അഗസ്റ്റിൻ, മണ്ഡലം യൂത്ത് ഫ്രണ്ട് (എം) പ്രസിഡണ്ട് മനു ജോർജ് തൊണ്ടിക്കൽ തുടങ്ങിയവർ പൊതുമരാവകുപ്പ് മന്ത്രിയുമായും ഉദ്യോഗസ്ഥരുമായും ഉള്ള ചർച്ചകളിൽ പങ്കെടുത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.