കണ്ണൂർ : ശരീരത്തിൽ ഒളിപ്പിച്ച് 60 ലക്ഷം വില വരുന്ന സ്വർണം കടത്താൻ എയർ ഹോസ്റ്റസിന്റെ ശ്രമം. കണ്ണൂർ വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ എയർ ഹോസ്റ്റസാണ് സംഭവമായി ബന്ധപ്പെട്ട് പിടിയിലായത്. കാംപ്സ്യൂളുകളിലായി ശരീരത്തിൽ ഒളിപ്പിച്ച 60 ലക്ഷത്തോളം രൂപ വിലവരുന്ന 850 ഗ്രാം സ്വർണമാണ് ഇവരിൽ നിന്നും പിടികൂടിയത്. കഴിഞ്ഞ 28 ന് മസ്കറ്റിൽ നിന്നെത്തിയ എയർ ഇന്ത്യ വിമാനത്തിലെ എയർ ഹോസ്റ്റസ് കൊൽക്കത്ത സ്വദേശി സുരഭി ഖാതുനെയാണ് കണ്ണൂർ വിമാനത്താവളത്തിൽ വച്ച് ഡിആർഐ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. ഇവർക്ക് സഹായം ചെയ്തു നൽകി എന്ന് സംശയിക്കുന്നവരെയും ഡിആർഐ ചോദ്യം ചെയ്യുന്നുണ്ട്.
Advertisements