നൂതന വിദ്യാഭ്യാസ സമ്പ്രദായം അനിവാര്യം മന്ത്രി വി. എൻ. വാസവൻ 

തലയോലപ്പറമ്പ് :വിദ്യാർത്ഥികളുടെ  ബൌദ്ധികവും, സർഗ്ഗാ ത്മകവുമായ കഴിവുകൾ പ്രയോജനപ്പെടുത്തുന്ന വിദ്യാഭ്യാസ സമ്പ്രദായമാണ് നമ്മുടെ നാടിന് ഇനി വേണ്ടതെന്നു തുറമുഖ, ദേവസ്വം, സഹകരണ വകുപ്പ് മന്ത്രി വി. എൻ. വാസവൻ.അതിനുള്ള ശ്രമം സർക്കാർ തുടങ്ങി കഴിഞ്ഞു. വിദ്യാർത്ഥികളുടെ വിദേശത്തേക്കുള്ള കുടിയേറ്റം തടയാൻ ഇതുവഴി കഴിയും.

Advertisements

തലയോലപ്പറമ്പ് സെന്റ് ജോർജ് സ്കൂളിൽ നവീകരിച്ച സെക്കണ്ടറി ബ്ലോക്കിന്റെയും, അത്യാധുനിക സാങ്കേതിക മികവിൽ പുതുതായി നിർമിച്ച സയൻസ് ലാബുകളുടെയും ഉത്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.വിദ്യാഭ്യാസ രംഗത്ത് ക്രിസ്ത്യൻ സമൂഹം നിസ്തുലമായ പങ്ക് വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സ്കൂൾ മാനേജർ റവ. ഡോ. ബെന്നി ജോൺ മാരാംപറമ്പിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ഷാജിമോൾ.എൻ, ഗ്രാമപഞ്ചായത്ത് അംഗം ഷിജിമോൾ വിൻസെന്റ്,അഡ്മിനിസ്ട്രേറ്റർ റവ. ഫാ. ജെറിൻ പാലത്തിങ്കൽ , ട്രസ്റ്റി ബേബി പുത്തൻപറമ്പിൽ എന്നിവർ പ്രസംഗിച്ചു. പരിപാടികൾക്ക് സ്കൂൾ മാനേജർ റവ. ഡോ. ബെന്നി ജോൺ മാരാംപറമ്പിൽ, അസിസ്റ്റന്റ് മാനേജർ റവ. ഫാ. ഫ്രെഡ്‌ഡി കോട്ടൂർ,അഡ്മിനിസ്ട്രേറ്റർ റവ. ഫാ. ജെറിൻ പാലത്തിങ്കൽ , സ്റ്റാഫ് സെക്രട്ടറി ജെസ്സി ജോർജ്, ട്രസ്‌റ്റിമാരായ കുര്യാക്കോസ് മഠത്തികുന്നേൽ, ബേബി പുത്തൻപറമ്പിൽ എന്നിവർ നേതൃത്വം നൽകി.

Hot Topics

Related Articles