കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇടക്കൊച്ചി യൂണിറ്റ് ഭാരവാഹികൾ ചുമതലയേറ്റു: റിഡ്ജൻ റിബല്ലോ പ്രസിഡൻ്റ് ; വിനു വർഗ്ഗീസ് ജനറൽ സെക്രട്ടറി 

കൊച്ചി :  കെ.സ്മാർട്ട് വഴി ട്രേഡ് ലൈസൻസ് പുതുക്കുന്ന വ്യാപാരികൾക്ക് ഉണ്ടായിട്ടുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കുവാൻ ട്രേഡ് ലൈസൻസ് പുതുക്കുവാനുള്ള തീയ്യതി ഒരു മാസം കൂടി നീട്ടണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇടക്കൊച്ചി യൂണിറ്റ് യോഗം ആവശ്യപ്പെട്ടു. ഇടക്കൊച്ചി 15, 16 ഡിവിഷൻ കൗൺസിലർമാർ വഴി കൊച്ചി മേയർക്ക് നിവേദനം നൽകി.

Advertisements

യോഗത്തിൽ യൂണിറ്റിൻ്റെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രസിഡൻ്റായി റിഡ്ജൻ റിബല്ലോയും ജനറൽ സെക്രട്ടറി വിനു വർഗ്ഗീസ്, ട്രഷറർ എം.ജെ.ജോൺസൺ, വൈസ് പ്രസിഡൻ്റ്മാർ കെ.എസ്. ജോസഫ്, പി.കെ. സിനി, ജോയിൻ്റ് സെക്രട്ടറിമാർ ജോസി റിബല്ലോ,പെക്സൻ ജോർജ്ജ്, കമ്മിറ്റിയംഗങ്ങളായിസ്റ്റീഫൻ മാർട്ടിൻ, ജോപ്സൻ ഡിസൂസ, കെ.എസ്. സജിമോൻ, ബോബൻ കുര്യാക്കോസ്, ഷിബു പത്രോസ് എന്നിവരുമാണ് ചുമതലയേറ്റത്.

യോഗത്തിൽ റിഡ്ജൻ റിബല്ലോ, സ്റ്റീഫൻ മാർട്ടിൻ, വിനു വർഗീസ്, എം.ജെ.ജോൺസൻ ജോസി റിബല്ലോ എന്നിവർ സംസാരിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.