കോട്ടയം : കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ചുങ്കം യൂണിറ്റ് കൺവെൻഷൻ ചുങ്കം എൻ എസ് എസ് ശിവമയം ഓഡിറ്റോറിയത്തിൽ നടന്നു. യൂണിറ്റ് പ്രസിഡന്റ് പുഷ്പനാഥ് വലിയ മാലിയുടെ അധ്യക്ഷത വഹിച്ചു. കൺവെൻഷനിൽ യൂണിറ്റ് എക്സികുട്ടീവ് അംഗം ജിജോ ഇടിക്കുള അനുശോചനം പറഞ്ഞു. യൂണിറ്റ് സെക്രട്ടറിയും ഏരിയ ജോയിൻ സെക്രട്ടറിയുമായ ഷാൽ കോട്ടയം സ്വാഗതം ആശംസിച്ചു. സമിതി ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മറ്റി അംഗവുമായ ജോജി ജോസഫ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. സമിതി ജില്ലാ ട്രഷററും സംസ്ഥാന കമ്മിറ്റി അംഗവുമായ പി എ അബ്ദുൾ സലീം സംഘടനാ പ്രവർത്തനങ്ങളെക്കുറിച്ച് സംസാരിച്ചു.
സമിതി ജില്ലാ കമ്മിറ്റി അംഗവും ഏരിയ പ്രസിഡന്റുമായ രാജേഷ് കെ മേനോൻ ആശംസകൾ നൽകി. യൂണിറ്റ് സെക്രട്ടറി കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. യൂണിറ്റ് ട്രഷറർ മുജീബ് വാരിശ്ശേരി കഴിഞ്ഞ ഒരു വർഷത്തെ കണക്ക് അവതരിപ്പിച്ചു. യൂണിറ്റ് വൈസ് പ്രസിഡണ്ട് രൂപേഷ് ബേബി പെരുമ്പള്ളി പറമ്പിൽ കൃതജ്ഞത പറഞ്ഞു. യൂണിറ്റ് എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു ഷാൽ കോട്ടയം യൂണിറ്റ് സെക്രട്ടറിയായി പുഷ്പനാഥ് വലിയ മാലിയിൽ യൂണിറ്റ് പ്രസിഡണ്ടായും മുജീബ് വാരിശ്ശേരി ട്രഷറർ ആയും.വൈസ് പ്രസിഡണ്ട്മാരായി രൂപേഷ് ബേബി പെരുമ്പള്ളി പറമ്പിൽ, അഫ്സൽ പി എം, എലിസബത്ത് തോമസും.ജോയിൻ സെക്രട്ടറിമാരായി അനസ് ടി എം, ജെയിംസ് വെളിയിൽ, ജിജോ ഇടിക്കുള. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ആൻഡ്രൂസ് ജോസഫ്,സുദർശന രാജൻ,ശ്രീകുമാർ ഡി, അൽ അമീൻ എന്നിവരെയും തിരഞ്ഞെടുത്തു.