ബോണസ് ലഭ്യമാക്കണം :   വെള്ളൂരിലെ കൊച്ചിൻ സിമൻ്റ്സിലെ ജീവനക്കാർ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു 

തലയോലപറമ്പ്: കൊച്ചിൻ സിമന്റ്സിലെ തൊഴിലാളികളുടെ ബോണസ് പ്രശനം ഉടൻ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത സമരസമിതി കമ്പനിയുടെ പ്രവർത്തനത്തെ തടസപ്പെടുത്താത്ത തരത്തിൽ പ്രതിക്ഷേധ സമരം നടത്തി.    കഴിഞ്ഞ 30വർഷമായി വെള്ളൂരിൽ പ്രവർത്തിച്ചുവരുന്ന കൊച്ചിൻ സിമൻറ്സിൽ വളരെ തുച്ഛമായ ശമ്പളത്തിൽ 40തോളം തൊഴിലാളികളാണ് ജോലി ചെയ്തു വരുന്നത്.ഈ ഓണക്കാലത്ത് തൊഴിലാളികൾക്ക് ബോണസ് നൽകുന്ന കാര്യത്തിൽ തികച്ചും നിരുത്തരവാദപരമായ തൊഴിലാളി വിരുദ്ധ നടപടിയാണ് മാനേജ്മെൻറ് സ്വീകരിച്ചതെന്ന് തൊഴിലാളികൾ ആരോപിക്കുന്നു. ഓണം കഴിഞ്ഞ്  ദിവസങ്ങൾ പിന്നിട്ടിട്ടും ബോണസ് പ്രശ്നം പരിഹരിക്കുവാൻ മാനേജ്മെൻ്റിൻ്റെ ഭാഗത്ത് നിന്നും യാതൊരു നടപടിയുമുണ്ടായില്ലെന്ന് തൊഴിലാളികൾ കുറ്റപ്പെടുത്തുന്നു.  തൊഴിലാളികൾ ഉത്പാദനത്തിനും  വിതരണത്തിനും  തടസം സൃഷ്ടിക്കാത്ത വിധത്തിൽ പ്രതിഷേധം രേഖപ്പെടുത്തി വരികയാണ്.  മാനേജ്മെൻറ് ബോണസ് നൽകാൻ തയ്യാറായില്ലെങ്കിൽ ബഹുജനങ്ങളെ അണിനിരത്തി ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് സംയുക്ത സമരസമിതി നേതാക്കൾ പറഞ്ഞു. കൊച്ചിൻ സിമൻറ്സ് എംപ്ലോയിസ് യൂണിയൻ സിഐടിയു പ്രസിഡൻ്റ് യു.ചന്ദ്രശേഖരൻ, സെക്രട്ടറി സുബിൻ എം. നായർ തുടങ്ങിയവർ നേതൃത്വം നൽകി.

Advertisements

Hot Topics

Related Articles