തിരുവനന്തപുരം: കേരളത്തിൽ വീണ്ടും മാസ്‌ക് നിർബന്ധമാക്കി സംസ്ഥാന സർക്കാർ ഉത്തരവ്. മാസ്‌ക് ധരിച്ചില്ലെങ്കിൽ പിഴയീടാക്കാനും നിർദേശം. തൊഴിലിടങ്ങളിലും പൊതുസ്ഥലങ്ങളിലും മാസ്‌ക് ധരിക്കുന്നത് നിർബന്ധമാക്കിയാണ് കേന്ദ്ര സർക്കാർ ഇപ്പോൾ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. സംസ്ഥാനത്തും മറ്റു സംസ്ഥാനങ്ങളിലും കൊവിഡ് കേസുകൾ ക്രമാതീതമായി വർദ്ധിച്ച സാഹചര്യത്തിലാണ് ഇപ്പോൾ മാസ്‌ക് ധരിക്കുന്നത് നിർബന്ധമാക്കിയിരിക്കുന്നത്.
കൊവിഡ് കേസുകൾ കുറഞ്ഞതിനെ തുടർന്ന് സംസ്ഥാനത്ത് മാസ്‌ക് ധരിക്കുന്നതിൽ ഇളവ് അനുവദിച്ചിരുന്നു. മാസ്‌ക് ധരിക്കാത്തവരിൽ നിന്നും പൊലീസ് പിഴ ഈടാക്കിയിരുന്നുമില്ല. എന്നാൽ, ഡൽഹിയിൽ അടക്കം കൊവിഡ് കേസുകൾ ക്രമാതീതമായി വർദ്ധിച്ചതോടെയാണ് ഇപ്പോൾ സംസ്ഥാന സർക്കാർ സംസ്ഥാനത്ത് മാസ്‌ക് ധരിക്കുന്നത് നിർബന്ധമാക്കി ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.