ഇന്ത്യക്കാരൻ ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്രയിൽ അനിശ്ചിതത്വം : ആക്‌സിയം 4 വിക്ഷേപണം മാറ്റി

ഫ്ളോറിഡ: ഇന്ന് നടക്കാനിരുന്ന ആക്‌സിയം 4 വിക്ഷേപണം മാറ്റി. റോക്കറ്റില്‍ ബൂസ്റ്റർ ഘട്ടത്തിലെ ഇന്ധനത്തില്‍ നേരിയ ചോർച്ച കണ്ടെത്തിയതിനെ തുടർന്നാണ് വിക്ഷേപണം മാറ്റിവെച്ചത്.പരിശോധനകള്‍ തുടരുന്നുവെന്നും വിക്ഷേപണ തീയതി പിന്നീട് അറിയിക്കുമെന്ന് സ്‌പേസ് എക്‌സ് അറിയിച്ചു. നാലാം തവണയാണ് യാത്ര മാറ്റിവെക്കുന്നത്.

Advertisements

മുമ്ബ് മൂന്നു തവണയും പ്രതികൂല കാലാവസ്ഥ കാരണമായിരുന്നു യാത്ര മാറ്റി വെച്ചത്. ശുഭാംശു ശുക്ല ഉള്‍പ്പടുന്ന നാലംഗ സംഘം ഇന്ന് പുറപ്പെടാനിരിക്കയായിരുന്നു. അതിനിടയിലാണ് ഇന്ധനചോർച്ച കണ്ടെത്തുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നാസയും, ഐഎസ്‌ആർഒയും, സ്‌പെയ്‌സ് എക്‌സും, യൂറോപ്പ്യൻ സ്‌പേസ് ഏജൻസിയും സംയുക്തമായി അക്‌സിയം സ്‌പേസുമായി ചേർന്ന് സംഘടിപ്പിക്കുന്ന സ്വകാര്യ യാത്ര പദ്ധതിയാണ് ആക്‌സിയം ഫോർ മിഷൻ. ശുഭാംശു ശുക്ലയ്ക്ക് പുറമേ, പെഗ്ഗി വിറ്റ്‌സണ്‍, സ്ലാവസ് ഉസ്‌നാൻസ്‌കി വിസ്‌നിയേവിസ്‌കി, ടിബോർ കപ്പു എന്നിവരാണ് യാത്രികർ, സ്‌പേസ്‌എക്‌സിന്റെ ഫാല്‍ക്കണ്‍ നയൻ റോക്കറ്റിലാണ് യാത്ര. ബഹിരാകാശ സഞ്ചാരികളെ സുരക്ഷിതമായി നിലയത്തില്‍ എത്തിക്കാൻ സ്‌പെയ്‌സ് എക്‌സിന്റെ തന്നെ ഡ്രാഗണ്‍ ക്രൂ മൊഡ്യൂളും ഉപയോഗിക്കുന്നു

Hot Topics

Related Articles