വിമാന നിരക്ക് വർദ്ധന പിൻവലിക്കണം: പ്രവാസി മലയാളി വെൽഫെയർ അസോസിയേഷൻ

തിരുവല്ല: ഗൾഫ് മേഖലയിലേക്കുള്ള വിമാനയാത്ര നിരക്ക് കുത്തനെ കൂട്ടിയ നടപടി പിൻവലിക്കണമെന്നും വിമാന കമ്പനികളുടെ നടപടിയിൽ കേന്ദ്ര വ്യാമയാന മന്ത്രാലയം ഇടപെടണമെന്നും  പ്രവാസി മലയാളി വെൽഫെയർ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഐസക് പ്ലാപ്പള്ളിൽ ആവശ്യപ്പെട്ടു.

Advertisements

അസോസിയേഷൻ പത്തനംതിട്ട ജില്ലാ പ്രവർത്തക സമ്മേളനം തിരുവല്ല ഓയിസ്റ്റർ കൺവെൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രവാസികളുടെ സുരക്ഷ കേന്ദ്രം ഉറപ്പാക്കണമെന്നും പ്രവാസികളെ പുനരധിവസിപ്പിക്കാൻ  സാമ്പത്തിക പാക്കേജ് അനുവദിക്കുക. കേരള മാതൃകയിൽ കേന്ദ്രത്തിലും പ്രവാസി  ക്ഷേമ ബോർഡ്‌  ആരംഭിക്കണമെന്നും പ്രവർത്തക സമ്മേളനം അഭിപ്രായപ്പെട്ടു .

ജില്ലാ പ്രസിഡന്റ് ജേക്കബ് മാത്യു  അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ്പ്രസിഡന്റ് ബാബു പറയത്തുംകാട്ടിൽ മുഖ്യപ്രഭാഷണം നടത്തി. പ്രവാസി മഹിളാ സംസ്ഥാന സെക്രട്ടറി നിർമ്മല മധു, സജി മാത്യു, ബിന്ദു രമേശ്, റെജിമോൻ വി എന്നിവർ പ്രസംഗിച്ചു . എസ് എസ് എൽ സി ,+2 പരീക്ഷയിൽ എ+ നേടിയ കുട്ടികളെ അനുമോദിച്ചു. പ്രവാസി അഡ്വൈസറി ബോർഡ്‌ ചെയർ മാൻ മുഹമ്മദ്‌ കലാം ലഹരി വിരുദ്ധ ക്ലാസ്സ്‌ എടുത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.