വാഷിംഗ്ടണ്‍ ഡി സി: അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു കറുത്തവംശ പരമോന്നത കോടതിയായ സുപ്രീം കോടതിയില്‍ ജഡ്ജിയാകുന്നു. 51കാരിയായ കെറ്റാന്‍ജി ബ്രൗണ്‍ ജാക്‌സണ്‍ എന്ന യുവതിയാണ് ചരിത്ര നേട്ടം കരസ്ഥമാക്കുന്നത്. സെനറ്റില്‍ നടന്ന തിരഞ്ഞെടുപ്പിലാണ് 47നെതിരെ 53 വോട്ടുകള്‍ക്ക് ്ബ്രൗണ്‍ തിരഞ്ഞെടുക്കപ്പെട്ടത്.വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ അധ്യക്ഷതയിലായിരുന്നു തിരഞ്ഞെടുപ്പ്. രാജ്യത്തിന്റെ വൈവിധ്യം പ്രതിഫലിപ്പിച്ചുകൊണ്ട് പുതിയൊരു ചുവടുവയ്പ്പ് നടത്തുന്നതായി ബൈഡന്‍ ട്വീറ്റ് ചെയ്തു.
കെറ്റാന്‍ജി ബ്രൗണിന്റെ പേര് കമലാ ഹാരിസ് പ്രഖ്യാപിക്കുമ്പോള്‍ ജോ ബൈഡന്‍ അവരെ ചേര്‍ത്തുനിര്‍ത്തിയാണ് സന്തോഷം പ്രകടിപ്പിച്ചത്.ജസ്റ്റിസ് സ്റ്റീഫന്‍ ബ്രെയര്‍ വിരമിക്കുന്നതോടെയാണ് ജാക്‌സണ്‍ സ്ഥാനത്തെത്തുക. കഴിഞ്ഞ സെനറ്റ് ഹിയറിംഗുകളില്‍ ജാക്‌സണ്‍, തന്റെ മാതാപിതാക്കളുടെ വംശീയതയെ കുറിച്ചും വംശീയ വേര്‍തിരിവിനിടയിലെ തങ്ങളുടെ പോരാട്ടത്തെ കുറിച്ചും സംസാരിച്ചിരുന്നു.