കർണാടക : കർണാടകയിൽ കെജിഎഫ്-2 പ്രദർശനത്തിനിടെ തീയറ്ററിലുണ്ടായ തർക്കത്തിൽ യുവാവിന് വെടിയേറ്റു.ഹവേരി ജില്ലയിലെ ഷിഗോണിലാണ് സംഭവം. വെടിയേറ്റ ഹാവേരി മുഗളി സ്വദേശി വസന്തകുമാര്‍ ശിവപുരിനെ (27) ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സിനിമ കാണുന്നതിനിടെ മുന്നിലെ സീറ്റിലേക്ക് വസന്തകുമാർ കാൽ കയറ്റിവെച്ചതിനെ മുന്നിലിരുന്നയാൾ ചോദ്യം ചെയ്തു. ഇതേ തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. തർക്കത്തിനൊടുവിൽ മുൻ സീറ്റിലിരുന്നയാൾ പുറത്തുപോയി തോക്കുമായി എത്തി മൂന്നു തവണ വസന്തകുമാറിന് നേരെ വെടിയുതിർക്കുകയായിരുന്നു.