കെ.ജി.ഒ.എ കോട്ടയം ജില്ല പ്രസിഡണ്ട് എൻ പി പ്രമോദ് കുമാർ (55) ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. പാലക്കാട് നടന്ന കെജിഒഎ സംസ്ഥാന സംഘടന ക്യാമ്പിൽ പങ്കെടുത്ത് മടങ്ങവേ പാലക്കാട് റെയിൽവേ സ്റ്റേഷനിൽ കുഴഞ്ഞ് വീഴുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയിൽ മരണം സംഭവിച്ചു. കേരള എൻ.ജി.ഒ. യൂണിയൻ ജില്ലാ ട്രഷറർ ആയും കെ.ജി.ഒ.എ. ജില്ലാ കമ്മിറ്റി അംഗം, ജില്ലാ സെക്രട്ടറിയേറ്റ് അംഗം, ജില്ലാ ട്രഷറർ എന്നീ നിലയിലും പ്രവർത്തിച്ചിട്ടുണ്ട്. കോട്ടയം പാറത്തോട് (ഇഞ്ചിയാനി പോസ്റ്റ്, പന്നാങ്കൽ വീട്) സ്വദേശിയാണ്. സാമൂഹ്യനീതി വകുപ്പിൽ എൽ.ഡി. ക്ലർക്ക് തസ്തികയിൽ സർക്കാർ സർവ്വീസിൽ പ്രവേശിച്ച അദ്ദേഹം ആലപ്പുഴ, കോട്ടയം ജില്ലകളിൽ ജോലി ചെയ്തു. നിലവിൽ കോട്ടയം ജില്ലാ ഓഫീസിൽ സീനിയർ സൂപ്രണ്ടായി ജോലി ചെയ്തു വരികയായിരുന്നു.
ഭാര്യ പ്രിയ, മക്കൾ ദേവിക പ്രമോദ് (ഭുവനേശ്വർ), സാധിക പ്രമോദ് ഇഞ്ചിയാനി ഹോളി ഫാമിലി സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മൃതശരീരം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലാണ്. നാളെ പോസ്റ്റുമോട്ടത്തിനുശേഷം കോട്ടയത്തേക്ക് കൊണ്ടുപോകും.