408 ആം നമ്പർ എസ് എൻ ഡി പി യോഗം യൂത്ത് മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ ഹോമിയോ പ്രതിരോധ മരുന്നു വിതരണവും പകർച്ചപ്പനിയെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസും നടത്തി

പാത്താമുട്ടം:  408 ആം നമ്പർ എസ് എൻ ഡി പി യോഗം യൂത്ത് മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ ഹോമിയോ പ്രതിരോധ മരുന്നു വിതരണവും പകർച്ചപ്പനിയെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസും , ശാഖാ ഓഡിറ്റോറിയത്തിൽ നടത്തി. ശാഖ പ്രസിഡന്റ്  ബിനു വി.ജി പരിപാടി ഉദ്ഘാടനം ചെയ്തു, ശാഖാ സെക്രട്ടറി ഇൻ ചാർജ്  പ്രദീപ് ലാൽ കെ മുഖ്യാതിഥിയായിരുന്നു. യൂത്ത് മൂവ്മെന്റ് പ്രസിഡന്റ്  ഡോ. വിഷ്ണു പി പുഷ്പാoഗതൻ പകർച്ചവ്യാധിയെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ് എടുത്തു. വനിതാ സംഘം സെക്രട്ടറി  ഓമന ഉത്തമൻ, യൂത്ത് മൂവ്മെന്റ്  വൈസ് പ്രസിഡന്റ്  അമൽ ശ്രീനിവാസൻ, കമ്മറ്റി അംഗങ്ങളായ  ബാജി കൃഷ്ണ, വിഷ്ണു എസ് വിശ്വംഭരൻ എന്നിവർ ആശംസകൾ അർപ്പിച്ചു. യൂത്ത് മൂവ്മെന്റ്  ജോയിൻ സെക്രട്ടറി  അഭിജിത്ത് അജിത്ത് സ്വാഗതവും, സെക്രട്ടറി അഭിലാഷ് പി സുകുമാരൻ കൃതജ്ഞതയും രേഖപ്പെടുത്തി.

Advertisements

Hot Topics

Related Articles