കോട്ടയം : കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള വനിതാ സമ്മേളനം ജൂൺ നാലിന് നടക്കും. ജൂൺ നാലിന് രാവിലെ പത്തിന് സി.എം.എസ് കോളജ് ഗ്രേറ്റ് ഹാളിൽ നടക്കുന്ന സമ്മേളനം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. തദ്ദേശ സ്വയം ഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധീരൻ മുഖ്യ പ്രഭാഷണം നടത്തും. കെ.ജി.ഒ.എ സംസ്ഥാന പ്രസിഡന്റ് ഡോ.എം.എ നാസർ അധ്യക്ഷത വഹിക്കും. ജൂൺ 10 മുതൽ 12 വരെ കോട്ടയം നഗരത്തിൽ കെ.സി. മാമ്മൻ മാപ്പിള ഹാളിലാണ് സമ്മേളനം നടക്കുക.
Advertisements