സംഘടനാ തെരഞ്ഞെടുപ്പ് പൂര്‍ത്തീകരിക്കുമ്പോള്‍ കേരളാ കോണ്‍ഗ്രസ്സ് (എം.) ഏകശിലാരൂപമുള്ള സെമികേഡര്‍ പാര്‍ട്ടിയാകും : തോമസ് ചാഴിക്കാടന്‍ എം. പി; ജോജി കുറത്തിയാടൻ കോട്ടയം നിയോജക മണ്ഡലം പ്രസിഡന്റ്

കോട്ടയം : ഉള്‍പാര്‍ട്ടി ജനാധിപത്യം പൂര്‍ണ്ണമായി നടപ്പിലാക്കിക്കൊണ്ട്, ജംമ്പോ ഭാരവാഹി പട്ടികകള്‍ ഒഴിവാക്കി പാര്‍ട്ടി അംഗത്വ സംഖ്യയുടെ ആനുപാതികമായ രീതിയില്‍ ഭാരവാഹികളെ നിശ്ചയിച്ച് സംഘടന തെരഞ്ഞെടുപ്പ് പൂര്‍ത്തീകരിക്കുമ്പോള്‍ കേരളാ കോണ്‍ഗ്രസ്സ് (എം) ഏകശിലാരൂപമുള്ള സെമികേഡര്‍ പാര്‍ട്ടിയായി മാറുമെന്ന് തോമസ് ചാഴിക്കാടന്‍ എം.പി.

Advertisements

കേരളാ കോണ്‍ഗ്രസ്സ് (എം) കോട്ടയം നിയോജകമണ്ഡലം പ്രതിനിധി സമ്മേളനവും തെരഞ്ഞെടുപ്പ് യോഗവും സംസ്ഥാന കമ്മറ്റി ഓഫീസില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയോജകമണ്ഡലത്തിലെ 6 മണ്ഡലങ്ങളിലായി ചേര്‍ത്ത മെമ്പര്‍ഷിപ്പുകളുടെ അടിസ്ഥാനത്തില്‍ വാര്‍ഡ് സമ്മേളനങ്ങളിലും മണ്ഡലം സമ്മേളനങ്ങളിലും നടത്തിയ തെരഞ്ഞെടുപ്പുകള്‍ക്കുശേഷം തെരഞ്ഞെടുത്ത നിയോജക മണ്ഡലം പ്രതിനിധികളില്‍ നിന്നാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ക്ക് നിയോജകമണ്ഡലം റിട്ടേണിംഗ് ഓഫീസര്‍ അഡ്വ. ബോബി നേതൃത്വം നല്‍കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നിയോജകമണ്ഡലം പ്രസിഡന്റായി ജോജി കുറത്തിയാടനെ വീണ്ടും തെരെഞ്ഞെടുത്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി ലോപ്പസ് മാത്യു, ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം, വിജി എം.തോമസ്, ജോസഫ് ചാമക്കാല, രാജു ആലപ്പാട്ട്, ജോസ് പള്ളിക്കുന്നേല്‍, ബിറ്റു വൃന്ദാവൻ ബാബു മണിമലപ്പറമ്പന്‍, തങ്കച്ചന്‍ വാലയില്‍, രാഹുല്‍ രഘുനാഥ്, സുനില്‍ പി.വര്‍ഗ്ഗീസ്, കിങ്ങ്സ്റ്റന്‍ രാജാ, മോന്‍സി മാളിയേക്കന്‍, ചീനിക്കുഴി രാധാകൃഷ്ണന്‍ എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles