കെജിഒഎ ഓഫീസ് വൈക്കം ഏരിയാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

വൈക്കം: കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ (കെജിഒഎ) വൈക്കം ഏരിയാ കമ്മിറ്റി ഓഫീസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.ആര്‍ മോഹനചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് കെ മനോജ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മറ്റി അംഗം ആര്‍ രാജീവ്, ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷെരീഫ്, എരിയ സെക്രട്ടറി ബി ജയശങ്കര്‍, എന്‍ജിഒ യൂണിയന്‍ ജില്ലാ പ്രസിഡന്റ് എം.എന്‍ അനില്‍ കുമാര്‍, സിഐടിയു ഏരിയാ സെക്രട്ടറി ടി.ജി ബാബു, കേരള ശാസ്ത്രസാഹിത്യ പരിഷത് മേഖലാ സെക്രട്ടറി ടി.ജി പ്രേംനാഥ്, കെഎസ്ടിഎ സബ് ജില്ലാ സെക്രട്ടറി നിഷാദ് തോമസ്, കെജിഒഎ എരിയാ വനിതാ കണ്‍വീനര്‍ എന്‍.എന്‍ ഉഷാകുമാരി എന്നിവര്‍ പ്രസംഗിച്ചു.. വൈക്കം നഗരസഭയ്ക്ക് സമീപമുള്ള പരിഷത് ഭവനിലാണ് കെജിഒഎ ഓഫീസ് പ്രവര്‍ത്തിക്കുന്നത്.

Advertisements

Hot Topics

Related Articles