വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെ.ജി.ഒ.എ ധർണ നടത്തി : ധർണ നടത്തിയത് കോട്ടയം  പ്രിന്‍സിപ്പല്‍  കൃഷി ഓഫീസിന് മുന്നിൽ

കോട്ടയം : കൃഷി വകുപ്പിലെ പ്രമോഷനുകൾ സമയബന്ധിതമായി നടത്തുക,സ്ഥലം മാറ്റ മാനദണ്ഡങ്ങൾ പാലിക്കുക,പതിനാലാം പഞ്ചവത്സര പദ്ധതി കാർഷിക മേഖലയിലെ സംസ്ഥാന സർക്കാർ ബദലുകൾക്ക് കരുത്തേകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസ്സോസ്സിയേഷൻ (കെ.ജി.ഒ.എ) തിരുവനന്തതപുരത്ത് കൃഷി ഡയറക്ടറേറ്റിലും മറ്റു ജില്ലകളിൽ പ്രിൻസിപ്പൽ കൃഷി ഓഫീസിനു മുൻപിലും കൂട്ട ധർണ്ണ നടത്തി.വകുപ്പിൽ 54 ഡപ്യൂട്ടി ഡയറക്ടർ ,74 അസ്സി.ഡയറക്ടർ, 200  കൃഷി ഓഫീസർ തസ്തികകൾ ഒഴിഞ്ഞ് കിടക്കുകയാണ് .പലരും അർഹമായ പ്രമോഷൻ ലഭിക്കാതെ വിരമിക്കുകയാണ്.

Advertisements

ഇത് വകുപ്പിന്റെ കാര്യക്ഷമമായ പ്രവർത്തനങ്ങൾക്ക് വിഘാതം സൃഷ്ടിക്കുന്നു. സ്ഥലം മാറ്റ കാര്യത്തില്‍ സുതാര്യമായ നടപടികൾക്കായി ഓൺലെെൻ ട്രാൻസ്ഫർ  സമ്പ്രദായം  വകുപ്പിൽ  നടപ്പിലാക്കിയിട്ടുണ്ടെങ്കിലും അത് അട്ടിമറിച്ചു കൊണ്ട് പാർശ്വവർത്തികൾക്ക് മാത്രം സ്ഥലംമാറ്റം ലഭിച്ചുവരികയാണ് . പ്രദേശിക സാമ്പത്തിക വികസനത്തിലും,തൊഴിൽ ലഭ്യമാക്കുന്നതിലും  പ്രദേശിക സർക്കാരുകൾക്കൊപ്പം ചേർന്നു നിന്നു കൊണ്ട് കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യണമെന്ന്  സർക്കാർ നിർദ്ദേശമുണ്ടെങ്കിലും കൃഷി വകുപ്പിൽ ഇത്തരം പ്രവർത്തനങ്ങളും മന്ദഗതിയിലാണ്.   


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മേൽപ്പറഞ്ഞ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കോട്ടയം  പ്രിന്‍സിപ്പല്‍  കൃഷി ഓഫീസിൽ പ്രകടനവും, ഓഫീസിനു മുൻപിൽ കൂട്ടധർണ്ണയും നടത്തി. ധർണ കെ.ജി.ഒ.എ  സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആർ.അർജ്ജുനൻ പിള്ള ഉദ്ഘാടനം ചെയ്തു. കെ.ജി.ഒ.എ ജില്ലാ വെെസ് പ്രസിഡന്റ് ബി . ഷെെല അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന കമ്മറ്റിയംഗം കെ .പ്രവീൺ ധർണ്ണയെ അഭിവാദ്യം ചെയ്തു.ജില്ലാ ജോയിന്റ് സെക്രട്ടറി എൻ.പി. പ്രമോദ്കുമാർ സ്വാഗതവും,ജില്ലാ ട്രഷറർ എസ്.ഷെെജു നന്ദിയും പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.