കേരള ഗസറ്റഡ് ഓഫിസേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന് തുടക്കമായി : സംസ്ഥാന പ്രസിദ്ധന്റ് പതാക ഉയർത്തി : ഇന്ന് കോട്ടയം നഗരത്തിൽ പടുകൂറ്റൻ പ്രകടനം ; പൊതു സമ്മേളനം ഇ.പി ജയരാജൻ ഉദ്ഘാടനം ചെയ്യും

കോട്ടയം: കേരള ഗസറ്റഡ് ഓഫിസേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന് തുടക്കമായി. സമ്മേളനത്തിന് കെ.സി മാമ്മൻ മാപ്പിള ഹാളിൽ കെ.ജി.ഒ.എ സംസ്ഥാന പ്രസിഡന്റ് പതാക ഉയർത്തി. ഇന്ന് വൈകിട്ട് നഗരത്തിൽ പടുകൂറ്റൻ പ്രകടനം നടക്കും. പതിനായിരത്തോളം പേർ പ്രകടനത്തിൽ പങ്കെടുക്കും. വൈകിട്ട് നാലരയ്ക്ക് പൊലീസ് പരേഡ് മൈതാനത്തു നിന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കേരള ഗസറ്റഡ് ഓഫിസേഴ്‌സ് അസോസിയേഷൻ പ്രതിനിധികൾ പങ്കെടുക്കുന്ന പ്രകടനം നടക്കും. വൈകിട്ട് അഞ്ചിന് തിരുനക്കര മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനം മുൻ വ്യവസായ മന്ത്രി ഇ.പി ജയരാജൻ ഉദ്ഘാടനം ചെയ്യും. കെ.ജി.ഒ.എ സംസ്ഥാന പ്രസിഡന്റ് യോഗത്തിൽ അധ്യക്ഷത വഹിക്കും.

Advertisements

സമ്മേളനത്തിന് തുടക്കം കുറിച്ച് രാവിലെ ഒൻപതിന് രജിസ്‌ട്രേഷൻ. 9.30 ന് പതാക ഉയർത്തൽ. 10 ന് സംസ്ഥാന കൗൺസിൽ യോഗം ചേരും. തുടർന്ന് പ്രവർത്തന റിപ്പോർട്ടും, വരവ് ചിലവ് കണക്കും അവതരിപ്പിക്കും. ഇതിനു ശേഷം ഗ്രൂപ്പ് ചർച്ചയും, പൊതു ചർച്ചയും നടക്കും. ഉച്ചയ്ക്ക് 2.15 ന് മറുപടി, 3.15 ന് സംസ്ഥാന കൗൺസിൽ യോഗം കൗൺസിൽ രൂപീകരണവും, തിരഞ്ഞെടുപ്പും പ്രമേയ അവതരണവും നടക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജൂൺ 11 ശനിയാഴ്ച രാവിലെ 8.30 ന് ഗ്രൂപ്പ് ചർച്ച. ഒൻപതിന് സംസ്ഥാന കൗൺസിൽ തുടർച്ച. 11 ന് നടക്കുന്ന പ്രതിനിധി സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കെ.ജി.ഒ.എ സംസ്ഥാന പ്രസിഡന്റ് യോഗത്തിൽ അധ്യക്ഷത വഹിക്കും. സ്വാഗത സംഘം ചെയർമാൻ എ.വി റസൽ യോഗത്തിൽ സ്വാഗതം ആശംസിക്കും. ഓൾ ഇന്ത്യ സ്‌റ്റേറ്റ് ഗവൺമെന്റ് എംപ്ലോയീസ് ഫെഡറേഷൻ ജനറൽ സെക്രട്ടറി എ.ശ്രീകുമാർ, കേരള എൻ.ജി.ഒ യൂണിയൻ ജനറൽ സെക്രട്ടറി എം.എ അജിത്കുമാർ, കെ.എസ്.ടി.എ ജനറൽ സെക്രട്ടറി എൻ.ടി ശിവരാജൻ, കൊൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവ.എംപ്ലോയീസ് ആന്റ് വർക്കേഴ്‌സ് ജനറൽ സെക്രട്ടറി വി.ശ്രീകുമാർ, ഓൾ ഇന്ത്യ ഇൻഷുറൻസ് എംപ്ലോയീസ് അസോസിയേഷൻ വൈസ് പ്രസിഡന്റ് പി.പി കൃഷ്ണൻ, കെ.എസ്.എസ്.പി.യു ജനറൽ സെക്രട്ടറി ആർ.രഘുനാഥൻ നായർ, കെ.എസ്.ഇ.എ ജനറൽ സെക്രട്ടറി കെ.എൻ അശോക് കുമാർ, കെ.എം.സി.എസ്.യു ജനറൽ സെക്രട്ടറി പി.സുരേഷ് കുമാർ എന്നിവർ അഭിവാദ്യ പ്രസംഗങ്ങൾ നടത്തും.

ജനറൽ സെക്രട്ടറി നന്ദി പറയും. തുടർന്നു സംഘടനാ പ്രമേയത്തിന് മറുപടി. വൈകിട്ട് 4.30 ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് അധ്യക്ഷത വഹിക്കും. പി.വി ജിൻരാജ് സ്വാഗതം ആശംസിക്കും. കെ.ഇ.എൻ കുഞ്ഞഹമ്മദ് മുഖ്യപ്രഭാഷണം നടത്തും. ടി.ഡി രാമകൃഷ്ണൻ പ്രഭാഷണം നടത്തും. പി.എസ് പ്രിയദർശൻ നന്ദി പറയും.

രാത്രി ഏഴിന് ചേരുന്ന യോഗത്തിൽ സി.ഐ.ടി.യു അഖിലാന്ത്യാ പ്രസിഡന്റ് എളമരം കരീം ട്രേഡ് യൂണിയൻ പ്രഭാഷണം നടത്തും. കെ.ജി.ഒ.എ സംസ്ഥാന പ്രസിഡന്റ് അധ്യക്ഷത വഹിക്കും. സി.കെ ഷിബു നന്ദി പറയും. ജൂൺ 12 ഞായറാഴ്ച രാവിലെ 9 ന് പരിപാടി പ്രമേയം. 9.20 ന് പൊതുചർച്ച. 10.35 ന് മറുപടി. 11.30 ന് കേന്ദ്ര സംസ്ഥാന സാമ്പത്തിക ബന്ധങ്ങൾ എന്ന വിഷയത്തിൽ ധനമന്ത്രി കെ.എൻ ബാലഗോപാൽ പ്രഭാഷണം നടത്തും. പി.പി സുധാകരൻ സ്വാഗതം ആശംസിക്കും. ഡോ.യു.സലിൽ നന്ദി പറയും. ഉച്ചയ്ക്ക് രണ്ടിന് പ്രതിനിധി സമ്മേളനം തുടരും. മൂന്നിന് ചേരുന്ന യാത്രയയപ്പ് സമ്മേളനം വൈക്കം വിശ്വൻ ഉദ്ഘാടനം ചെയ്യും. കെ.ജി.ഒ.എ സംസ്ഥാന പ്രസിഡന്റ് അധ്യക്ഷത വഹിക്കും. മുൻ സംസ്ഥാന പ്രസിഡന്റ് വി.വി സുധാകരൻ ആശംസ അർപ്പിക്കും. കുഞ്ഞുമമ്മു പറവത്ത് നന്ദി പറയും.

Hot Topics

Related Articles