നെൽ കർഷക സംരക്ഷണ സമിതി അംഗമായിരുന്ന കെ.ജി. പ്രസാദിനെ മരണത്തിലേയ്ക്ക് തള്ളിവിട്ട സർക്കാരിൻ്റെ കർഷക ദ്രോഹത്തിനും, മന്ത്രി സജി ചെറിയാൻ നെൽ കർഷകരെ അവഹേളിച്ച് നടത്തിയ പ്രസ്താവനയ്ക്കുമെതിരെ കരിദിനം ആചരിച്ചു പ്രതിഷേധിച്ചു.
എടത്വായിൽ വൈകുന്നേരം 4 മണിക്ക് നടത്തിയ നെൽക്കർഷക പ്രതിഷേധ സംഗമം നെൽ കർഷക സംരക്ഷണ സമിതി രക്ഷാധികാരിയും ചലചിത്ര താരവുമായ കൃഷ്ണപ്രസാദ് ഉൽഘാടനം ചെയ്തു.സമിതിയുടെ സംസ്ഥാന പ്രസിഡൻ്റ് റജീന അഷറഫ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാനഭാരവാഹികളായ ശ വി.ജെ. ലാലി, സാം ഈപ്പൻ,ഷാജി മഠത്തിൽ, ജയിംസ് കല്ലുപാത്ര, പി.ആർ. സതീശൻ, ജോൺ.സി. ടിറ്റോ, ഇ. ആർ.രാധാകൃഷ്ണപിള്ള, ലാലിച്ചൻ പള്ളി വാതുക്കൽ , ജയൻ ജോസഫ്, റോയി ഊരാംവേലിൽ, കറിയാച്ചൻ ചേന്നങ്കര, ഷാജി പൊങ്ങ, ജോഷി നെടുമുടി, കെ.ബി.മോഹനൻ, വിശ്വനാഥപിള്ള, മനോജ് കെ ജോർജ്, അഷ്റഫ് കോട്ടയം , എ.ജി.അജയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. ജോജോ.റ്റി. ചേന്നങ്കര, പി.സി ജോസഫ്, ജേക്കബ്ബ് തോമസ് ,അമീൻ ,മോഹനൻ, അനീഷ് തകഴി, ബിജു സേവ്യർ, സോണിച്ചൻ പുളിങ്കുന്ന് തുടങ്ങിയവർ പ്രതിഷേധ സംഗമത്തിന് നേതൃത്വം നല്കി.