ചണ്ഡിഗഡ്: ഖലിസ്ഥാന്‍ നേതാവ് അമൃത്പാല്‍ സിങ് പഞ്ചാബിലെ മോഗയില്‍ കീഴടങ്ങി. അമൃത്പാലിനെ മോഗ പൊലീസ് അറസ്റ്റ് ചെയ്തതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ഇന്നു രാവിലെ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നുവെന്നാണ് വിവരം. അമൃത്പാലിനെ അസമിലെ ദിബ്രുഗഡിലേക്ക് മാറ്റിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മാര്‍ച്ച് പതിനെട്ടിനാണ് അമൃത്പാല്‍ ഒളിവില്‍ പോയത്.
ദിബ്രുഗഢ് ജയിലിലാണ് അദ്ദേഹത്തിന്റെ എട്ടുസഹായികള്‍ ഉള്ളത്.രണ്ടാം ഭിന്ദ്രന്‍വാലയെന്ന് സ്വയം അവകാശപ്പെട്ട അമൃത് പാല് ആയുധങ്ങളോട് കൂടിയാണ് പഞ്ചാബില്‍ വിലസിയിരുന്നത്. അത് വലിയ രീതിയില്‍ സുരക്ഷാപ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്തിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പഞ്ചാബിലെ പല ആക്രമണസംഭവങ്ങള്‍ക്ക് പിന്നിലും അമൃത്പാലണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. അമൃത്പാലിന്റെ അടുത്ത സഹായിയും ഉപദേശകനുമായ പപല്‍പ്രീത് സിങ്ങിനെ അടുത്തിടെ അമൃത്സറില് നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ലണ്ടനിലേക്ക് പോകാന്‍ ശ്രമിക്കുന്നതിനിടെ അമൃത്പാലിന്റെ ഭാര്യ കരണ്‍ദീപ് കൗറിനെ അമൃത്സര്‍ വിമാനത്താവളത്തില്‍ തടഞ്ഞിരുന്നു. ഒളിവില്‍ പോയതിന് പിന്നാലെപഞ്ചാബിന് പുറമെ ഹരിയാന, ഉത്തര്‍പ്രദേശ്, ഹിമാചല്‍ പ്രദേശ്, ഡല്‍ഹി എന്നിവിടങ്ങളിലും നേപ്പാളിലും പൊലീസ് അന്വേഷണം നടത്തിയെങ്കിലും അമൃത്പാലിനെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല.