കിടങ്ങൂർ ക്ഷേത്രത്തിൽ ഇന്ന് ആറാട്ട് : കിടങ്ങൂരിന്റെ ഉത്സവ ലഹരിയ്ക്ക് സമാപനം : ആറാട്ടിന് എഴുന്നെള്ളിക്കുന്നത് തിരുവതാംകൂറിലെ ഏറ്റവും വലിയ തിടമ്പ് 

കിടങ്ങൂർ ∙ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ ഇന്ന്  ആറാട്ട്. 10 ദിവസത്തെ ഉത്സവത്തിനു കൊടിയിറക്കോടെ സമാപനമാകും. വൈകിട്ട് 4.30നു ദേവന്റെ പിതൃസ്ഥാനമുള്ള ചെമ്പിളാവ് പൊൻകുന്നത്തു മഹാദേവ ക്ഷേത്രത്തിലേക്കുള്ള ആറാട്ട് എഴുന്നള്ളത്ത് ആരംഭിക്കും.ഇന്നലെ പള്ളിവേട്ടയ്ക്കു ശേഷം പൂർണ നിശബ്ദതയിൽ പള്ളിക്കുറുപ്പിൽ മുഴുകിയ ഭഗവാനെ കാളക്കുട്ടിയെ കണി കാണിച്ച് ഉണർത്തുന്നതുൾപ്പെടെ വിശേഷ ചടങ്ങുകളോടെയാണു ആറാട്ട് ദിവസത്തിന്റെ തുടക്കം.

Advertisements

ആറാട്ട് ദിവസം ശ്രീബലി നടത്തുന്ന ഏക ക്ഷേത്രവും സുബ്രഹ്മണ്യ സ്വാമി ക്ഷേത്രമാണ്. ആറാട്ടിനായുള്ള ദേവന്റെ ഗ്രാമ പ്രദക്ഷിണത്തിൽ ദേവചൈതന്യം ദേശാധിപത്യ പ്രദേശങ്ങളിലെല്ലാം നിറയുമെന്നാണു വിശ്വാസം.സായുധ പൊലീസിന്റെ അഭിവാദ്യം സ്വീകരിച്ച് സേനയുടെ അകമ്പടിയോടെയാണ് ദേവസേനാപതി കൂടിയായ സുബ്രഹ്മണ്യന്റെ ആറാട്ട് ഘോഷയാത്ര. രാജഭരണകാലം മുതൽ തുടരുന്ന ചടങ്ങുകളാണ് ആറാട്ട് എഴുന്നള്ളിപ്പിന് പൊലീസിന്റെ ഗാർഡ് ഓഫ് ഓണറും അകമ്പടിയും. പൊൻകുന്നത്ത് ക്ഷേത്രക്കടവിലാണ് ആറാട്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആറാട്ടിനുശേഷം ചെമ്പിളാവ് പൊൻകുന്നത്തു മഹാദേവ ക്ഷേത്രത്തിൽ നിന്നുള്ള എഴുന്നള്ളത്തിൽ പറകൾ സ്വീകരിക്കും. രാത്രി 9നു ചെമ്പിളാവിൽ നിന്നാരംഭിക്കുന്ന എഴുന്നള്ളിപ്പ് 12.30നു തിരികെ ക്ഷേത്രത്തിൽ എത്തേണ്ടതിനാൽ‍ പറ വയ്ക്കാൻ ആഗ്രഹിക്കുന്നവർ തയാറെടുപ്പുകൾ നേരത്തേ പൂർത്തിയാക്കണമെന്ന് ദേവസ്വം അധികൃതർ അറിയിച്ചു.

തൃക്കിടങ്ങൂരപ്പന്റെ എഴുന്നള്ളത്തുകൾക്ക് പത്തരമാറ്റിന്റെ ശോഭ പകരുകയാണ് നൂറ്റാണ്ടുകളുടെ പഴക്കമുള്ള സ്വർണക്കുടയും വലിയ തിടമ്പും. ക്ഷേത്രത്തിലെ 8, 9, 10 ഉത്സവ ദിവസങ്ങളിലെ എഴുന്നള്ളത്തുകളിലാണു ഭഗവാനു പൈതൃക പ്രാധാന്യമുള്ള സ്വർണക്കുട ചൂടുന്നത്. സംസ്ഥാനത്തെ അപൂർവം ക്ഷേത്രങ്ങളിൽ മാത്രമാണ് എഴുന്നള്ളത്തുകളിൽ സ്വർണക്കുട ഉപയോഗിക്കുന്നത്. സാധാരണ കുടകളുടേതിനു സമാനമായ അലങ്കാരങ്ങളോടെയുള്ള സ്വർണക്കുടയാണ് കിടങ്ങൂരിലേത്.

തിരുവിതാംകൂറിലെ ഏറ്റവും വലിയ രണ്ടാമത്തെ തിടമ്പാണ് 8-ാം ഉത്സവനാളിലെ കാഴ്ചശ്രീബലിക്ക് പുറത്തെടുക്കുന്ന വലിയ തിടമ്പ്. വൈക്കത്തഷ്ടമിക്കു  ഉദയനാപുരത്തപ്പന്റെ എഴുന്നള്ളത്തിനു ഉപയോഗിക്കുന്ന തിടമ്പ് മാത്രമേ ഭാരത്തിലും വലുപ്പത്തിലും ഇതിനു മുന്നിലുള്ളൂ.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.