ക്ഷേത്ര ശ്രീകോവിൽ നിർമ്മിതിക്കായുള്ള നിലമരം മുറിക്കൽ ചടങ്ങ് നടന്നു

കിടങ്ങൂർ : കിടങ്ങൂർ ശ്രീ വീരഭദ്രൻ മീനാക്ഷി കോവിലിലെ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ശ്രീകോവിലിനുള്ള നിലമരം മുറിക്കൽ ചടങ്ങ് ക്ഷേത്ര തന്ത്രി മാരായ ഇഞ്ചൂർ ഇല്ലത്തു ബ്രഹ്മ : പി.ജി. വിഷ്ണു നമ്പൂതിരിയുടെയും കൃഷ്ണൻ നമ്പൂതിരയുടെയും സ്ഥപതി ബ്രഹ്മ : കർമ്മാലയം മോഹനൻ ആചരിയുടെയും ദൈവജ്ഞൻ ബ്രഹ്മ : കുടമാളൂർ ഹരിഹരൻ ആചാരിയുടെയും മേൽശാന്തി മംഗലത്തു മനക്കൽ ശ്രീ സജു തിരുമേനിയുടെയും കാർമികത്വത്തിൽ വാസ്തു പൂജ, വൃക്ഷ പൂജയും ഇന്ന് നടന്നു.

Advertisements

കിടങ്ങൂർ സൗത്ത് പുറത്തെ നെടുങ്ങോടിയിൽ എൻ.കെ തങ്കമണി ആചാരിയുടെ നിശ്ചയ പ്രകാരം , അദ്ദേഹത്തിന്റെ പുര യിടത്തിൽ നിൽക്കുന്നതും മക്കൾ സമർപ്പിക്കുന്നതുമായ ദേവ വൃക്ഷം ആണ് ക്ഷേത്ര നിർമ്മിതിക്കായി മുറിച്ചത്. അതോടൊപ്പം വിശേഷാൽ പൂജകളും നടത്തി.

Hot Topics

Related Articles