പള്ളിക്ക് മുന്നിൽ കാർ നിയന്ത്രണം വിട്ട് ഇടിച്ചുകയറി മൂന്ന് പേർക്ക് പരിക്ക്; അഞ്ചര വയസ്സുള്ള കുട്ടി രക്ഷപെട്ടത് അത്ഭുതകരമായി; അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ജാഗ്രതാ ന്യൂസിന്

കോട്ടയം : കോട്ടയം കിടങ്ങൂർ കൂടല്ലൂർ സെന്റ് മേരീസ് പള്ളിയില്‍ ഇന്നലെ കാർ നിയന്ത്രണംവിട്ട് ഇടിച്ച്‌ കയറിയ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. കാർ നിയന്ത്രണംവിട്ട് ഇടിച്ച് കയറി 3 പേർക്ക് പരിക്കേറ്റിരുന്നു. അപകടത്തിൽ നിന്നും അഞ്ചര വയസ്സുള്ള കുട്ടി രക്ഷെപെട്ടത് അത്ഭുതകരമായി. ഇന്നലെ വൈകിട്ട് 5 മണിയോടെ കിടങ്ങൂർ കുടല്ലൂർ സെൻ്റ് മേരീസ് പള്ളി പരിസരത്താണ് അപകടമുണ്ടായത്. സംസ്കാര ചടങ്ങുകൾക്ക് ശേഷം ആളുകൾ പിരിഞ്ഞ് പോകുന്നതിനിടെയാണ് അപകടം.

Advertisements

പുന്നത്തുറ സ്വദേശി ഓടിച്ച വാഹനമാണ് അപകടത്തിനിടയാക്കിയത്. 2 സ്ത്രീകൾ വാഹനത്തിനടയിൽ പെട്ടിരുന്നു. സ്ത്രീകളിൽ ഒരാളെ കോട്ടയം മെഡിക്കൽ കോളേജിലും മറ്റൊരാളെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സ്ത്രീകളെ ഇടിച്ചുവീഴ്ത്തി മുന്നോട്ടു കയറിയ ശേഷമാണ് മറ്റൊരാളെയും കാർ ഇടിച്ചത്. ഒരു പുരുഷനും പരിക്കേറ്റിട്ടുണ്ട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.