കിടങ്ങൂർ: കിടങ്ങൂർ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദി, വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം ടോപ് സിംഗർ ഫൈയിം ജയ്ഡൻ ജോസ് ഫിലിപ്പ് നിർവഹിച്ചു. ഭാവ ഗാനങ്ങളുടെ ഇഷ്ട തോഴനായ ജയ്ഡൻ ആലാപന മികവ് കൊണ്ട് കുട്ടികൾക്ക് പ്രചോദനമായി. സ്കൂൾ മാനേജർ ഫാ. ജോസ് നെടുങ്ങാട്ട് അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ് മോൻ മുണ്ടക്കൽ, വാർഡ് മെമ്പർ കുഞ്ഞുമോൾ ടോമി, ഹെഡ്മാസ്റ്റർ എബി കുര്യാക്കോസ്, പ്രിൻസിപ്പൽ ബിനോയ് പി ജെ, ചിഞ്ചു ജോബി, ടിനോ കുര്യൻ തുടങ്ങിയവർ സംസാരിച്ചു.
Advertisements