ആചാരപെരുമയിൽ കട്ടച്ചിറക്കാവടി കൊണ്ടാടി

കിടങ്ങൂർ :സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഇന്നു രാവിലെ 7നു കട്ടച്ചിറ കാണിക്ക മണ്ഡപത്തിൽ നിന്നു കാവടി ഘോഷയാത്ര അരംഭിച്ചു.

Advertisements

കട്ടച്ചിറ ശ്രീമുരുക കാവടിസംഘം നടത്തുന്ന കാവടി ഘോഷയാത്ര ഗജവീരന്മാരുടെയും ശിങ്കാരിമേളം, പന്ത്രണ്ടുകാവടി, കൊട്ടക്കാവടി, ഒറ്റക്കാവടി, പൂക്കാവടി, ആട്ടക്കാവടി എന്നിവയുടെയും അകമ്പടിയോടെ ക്ഷേത്രത്തിൽ എത്തി കാവടി ഘോഷയാത്ര ഇത്തവണ 40 വർഷം പൂർത്തി ആയി


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കാഴ്ചശ്രീബലിയും ഇന്ന് ആരംഭിക്കും. ആറാം ഉത്സവം മുതൽ 4 ദിവസമാണ് ത്രിസന്ധ്യയിൽ ദൃശ്യചാരുത പകരുന്ന കാഴ്ചശ്രീബലി. ഇതോടൊപ്പം വേലകളിയുമുണ്ട്. ദേവസേനാപതിയായ സുബ്രഹ്മണ്യന്റെ സേനാംഗങ്ങളാണ് വേലകളിക്കാർ എന്നാണു വിശ്വാസം.

Hot Topics

Related Articles