കിഫ്ബി മസാല ബോണ്ട് കേസ് ; തോമസ് ഐസക്കിന്റെ ഹർജി ഹൈക്കോടതി ഇന്നും പരിഗണിക്കും

എറണാകുളം : കിഫ്ബി മസാല ബോണ്ട് വിഷയത്തില്‍ തോമസ് ഐസക്കിന്റെ ഹർജി ഹൈക്കോടതി ഇന്നും പരിഗണിക്കും. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി സമൻസ് നല്‍കിയിരിക്കെയാണ് ഇന്ന് വീണ്ടും ഹർജി പരിഗണിക്കുന്നത്.ചോദ്യം ചെയ്യലിന് ഹാജരാകണോ വേണ്ടയോ എന്ന് തോമസ് ഐസക്കിന് തീരുമാനിക്കാമെന്ന് ഇന്നലെ കോടതി പറഞ്ഞിരുന്നു.

Advertisements

കേസ് അന്വേഷണവുമായി തോമസ് ഐസക്ക് സഹകരിക്കുന്നില്ലെന്നും ആവശ്യപ്പെട്ട രേഖകള്‍ നല്‍കാൻ തയ്യാറാകുന്നില്ലെന്നും ഇഡി കോടതിയില്‍ മറുപടി സത്യവാങ്മൂലം നല്‍കിയിരുന്നു. തോമസ് ഐസക്കിന്റെ ഹർജിയെ എതിർത്ത് ഇ.ഡി നല്‍കിയ മറുപടി സത്യവാങ്മൂലം ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പരിഗണിക്കും. അന്വേഷണവുമായി സഹകരിക്കുന്നതിന് പകരം വ്യാജ ആരോപണങ്ങളാണ് ഹർജിക്കാരൻ ഉന്നയിക്കുന്നത് എന്നും ഇ.ഡി വാദിക്കുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നേരത്തെ, ഐസക്കിനോട് ചൊവ്വാഴ്ച ഹാജരാകാൻ നിർദ്ദേശിച്ചിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ ജയദീപ് ഗുപ്ത ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനിടെയാണ് ഹാജരാകണോ വേണ്ടയോ എന്ന് അദ്ദേഹത്തിന് തീരുമാനിക്കാമെന്ന് കോടതി വ്യക്തമാക്കിയത്. ഇ.ഡി. സമൻസ് ചോദ്യം ചെയ്ത് കിഫ്ബി നല്‍കിയ ഹർജിയും കോടതിയുടെ പരിഗണനയിലുണ്ട്. ഇത് ഈ മാസം 16ന് പരിഗണിക്കും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.