പത്തനംതിട്ട : കിഫ് ബി ജോലി തട്ടിപ്പ് കേസിൽ പത്തനംതിട്ട വലിയകുളം സ്വദേശിനിയിൽ നിന്നും 10 ലക്ഷം രൂപ തട്ടിയെടുത്തതിന് പിന്നിൽ വൻ ആസൂത്രണമാണ് അഖിൽ സജീവും കൂട്ടരും നടത്തിയതെന്ന് പൊലീസ്. പരാതിക്കാരിയെ വിശ്വസിപ്പിക്കുന്നതിന് ആയി കിഫ് ബിയുടെ പേരിൽ വ്യാജ നിയമന ഉത്തരവ് നിർമ്മിച്ച് നൽകി.
കിഎഫ്ബിയുടെ തിരുവനന്തപുരം ഓഫീസിൽ അഖിൽ സജീവ് പറഞ്ഞതനുസരിച്ചെത്തിയ പരാതിക്കാരിയെ കൊണ്ട്, അവിടെയുള്ള ചിലരുടെ സഹായത്തോടെ രേഖകളിൽ ഒപ്പിടുവിച്ചു. അക്കൗണ്ടന്റായി ജോലി ശരിയായെന്നും വിശ്വസിപ്പിച്ചതായും പൊലീസ് എഫ്ഐആറിൽ വ്യക്തമാക്കുന്നു. സിഐടിയു പത്തനംതിട്ട ജില്ലാ കമ്മിറ്റി ഓഫീസിൽ വച്ചും തട്ടിപ്പ് സംഘം പണം വാങ്ങി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അഖിൽ സജീവും യുവമോർച്ച നേതാവ് രാജേഷും പ്രതികളായ പുതിയ കേസിന്റെ എഫ്ഐആറിലാണ് ഈ വിവരങ്ങളുള്ളത്. ഇന്നലെ രാത്രിയാണ് പത്തനംതിട്ട വലിയകുളം സ്വദേശിനിയുടെ പരാതിയിൽ റാന്നി പോലീസ് കേസടുത്തത്.