തിരുവനന്തപുരം: ഉപജില്ലാ സ്കൂള്‍ കായിക മേളക്കിടെ സ്പൈക്ക് ഷൂവില്ലാതെ സിന്തറ്റിക് ട്രാക്കിൽ ഓട്ട മത്സരത്തിനിറങ്ങിയ വിദ്യാര്‍ത്ഥികളുടെ കാലിലെ തൊലി അടര്‍ന്നുമാറി. കിളിമാനൂര്‍ ഉപജില്ല കായികമേളക്കിടെയാണ് സംഭവം.
Advertisements
സിന്തറ്റിക് ട്രാക്കിൽ ഓടാനുപയോഗിക്കുന്ന സ്പൈക്ക് ഷൂവില്ലാതെ മത്സരത്തിനിറങ്ങിയ മൂന്ന് കുട്ടികളുടെ കാലിലെ തൊലിയാണ് അടര്‍ന്നുമാറിയത്. ഇതേ തുടര്‍ന്ന് മൂന്നുപേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൂടായി കിടന്ന സിന്തറ്റിക് ട്രാക്കിൽ ഓടിയ വിദ്യാര്‍ത്ഥികളുടെ കാല്പാദം പൊള്ളിയാണ് തൊലി അടര്‍ന്ന് നീങ്ങിയത്. കിളിമാനൂര്‍ ശ്രീപാദം സ്പോര്‍ട്സ് ഹബ്ബിലാണ് മത്സരങ്ങള്‍ നടക്കുന്നത്.