സോൾ : ഉത്തര കൊറിയയിലെ ജനങ്ങള്‍ക്ക് വിചിത്ര നിര്‍ദേശം നല്‍കി ഏകാധിപതി കിം ജോങ് ഉന്നിന്റെ ഭരണകൂടം. ഉഷ്ണമേഖലാ കൊടുങ്കാറ്റായ ഖനൂന്‍ രാജ്യത്ത് വീശിയടിക്കുമെന്ന മുന്നറിയിപ്പു വന്നതിനു പിന്നാലെയാണ് ഇതുവരെ ഇല്ലാത്ത ഒരു നിര്‍ദേശവുമായി ഭരണകൂടം രംഗത്തെത്തിയത്. കിം ജോങ് ഉന്‍ ഉള്‍പ്പെടുന്ന ഛായാചിത്രങ്ങള്‍ എങ്ങനെയും സംരക്ഷിക്കണം എന്നാണ് രാജ്യത്തെ ജനങ്ങള്‍ക്കു നല്‍കിയിരിക്കുന്ന നിര്‍ദേശം. നിലവിലെ ഭരണാധികാരി കിം ജോങ്-ഉന്‍, അദ്ദേഹത്തിന്റെ പിതാവ് കിം ജോങ്-ഇല്‍, ഉത്തര കൊറിയയുടെ സ്ഥാപക നേതാവ് കിം ഇല്‍-സങ് എന്നിവരുടെ ഛായാചിത്രങ്ങളുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കണം എന്നാണ് ഭരണകൂടം നല്‍കിയിരിക്കുന്ന നിര്‍ദേശം.
ഭരണകക്ഷിയായ കൊറിയന്‍ വര്‍ക്കേഴ്സ് പാര്‍ട്ടിയുടെ ഔദ്യോഗിക പത്രമായ റോഡോങ് സിന്‍മുന്‍ എന്ന പത്രത്തിലൂടെ ആണ് ഇക്കാര്യം ജനങ്ങളിലേക്ക് എത്തിച്ചത്. കിം വംശത്തിന്റെ പൈതൃകം വെളിവാക്കുന്ന പ്രതിമകള്‍, ചുമര്‍ചിത്രങ്ങള്‍, സ്മാരകങ്ങള്‍ എന്നിവയുടെ സുരക്ഷയ്ക്കും പ്രത്യേക പരിഗണന നല്‍കണം എന്ന് പത്രം ആഹ്വാനം ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഏതെങ്കിലും തരത്തില്‍ ഇവയ്ക്കുണ്ടാകുന്ന ആകസ്മികമായ കേടുപാടുകള്‍ പോലും വധശിക്ഷ ഉള്‍പ്പെടെയുള്ള കടുത്ത നടപടികളിലേക്ക് നയിക്കാന്‍ സാധ്യതയുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ഉഷ്ണമേഖലാ കൊടുങ്കാറ്റായ ഖനൂന്‍ അടുത്തിയൊണ് കൊറിയന്‍ ഉപദ്വീപില്‍ കര തൊട്ടത്. രാജ്യത്ത് ഇതു വ്യാപകനാശമുണ്ടാക്കും എന്നാണ് വിലയിരുത്തല്‍. വെള്ളപ്പാക്കത്തിനും മണ്ണിടിച്ചിലിനും പുറമെ പ്രളയ സാധ്യതയും പ്രവചിക്കപ്പെടുന്നുണ്ട്.