ലണ്ടൻ: ചാൾസ് മൂന്നാമൻ രാജാവിനെ ലണ്ടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇക്കാര്യം ബക്കിംഗ്ഹാം കൊട്ടാരം സ്ഥിരീകരിച്ചിട്ടുണ്ട്. പ്രോസ്റ്റേറ്റ് ഗ്രന്ഥി വലുതായതിനെ തുടർന്നുള്ള ശസ്ത്രക്രിയക്കാണ് ചാൾസ് രാജാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും ബക്കിംഗ്ഹാം കൊട്ടാരം അധികൃതർ അറിയിച്ചു. ഇന്ന് രാവിലെ രാജാവിനെ ചികിത്സയ്ക്കായി ലണ്ടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അദ്ദേഹത്തിന്റെ ചികിത്സാ വിവരം അന്വേഷിക്കുന്നവർക്കും, രോഗം വേഗം സുഖമാകാൻ പ്രാർത്ഥിക്കുന്നവർക്കും കൊട്ടാരം അധികൃതർ നന്ദി അറിയിച്ചിട്ടുണ്ട്.
വെയിൽസ് രാജകുമാരി കൂടിയായ മരുമകൾ കെയ്റ്റ് കാതറിൻ കഴിഞ്ഞയാഴ്ച ശസ്ത്രക്രിയ നടത്തിയ ലണ്ടനിലെ സ്വകാര്യ ആശുപത്രിയിലാകും ചാൾസ് മൂന്നാമന്റെയും ശസ്ത്രക്രിയ നടത്തുകയെന്നാണ് വിവരം. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ചാൾസ് രാജാവ് മരുമകളെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു. ഇത് തന്റെ ചികിത്സയുടെ കാര്യത്തിനും കൂടിയായിരുന്നെന്നാണ് വ്യക്തമാകുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ശസ്ത്രക്രിയയുടെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ശസ്ത്രക്രിയക്ക് ശേഷം ചാൾസ് മൂന്നാമൻ എത്രനാൾ ആശുപത്രിയിൽ തുടരുമെന്നും ഇതുവരെ അറിവായിട്ടില്ല. ലണ്ടൻ സെൻട്രൽ ഹോസ്പിറ്റലിൽ ശസ്ത്രക്രിയക്ക് ചാൾസ് രാജാവിനെ പ്രവേശിപ്പിച്ചപ്പോൾ കാമില രാജ്ഞിയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.