കിങ്ങിണി കൂട്ടം 2024; കുട്ടികളുടെ വ്യക്തിത്വ വികസനം ലക്ഷ്യമാക്കി കുട്ടികൾക്കായി അവധികാല വിനോദ വിജ്ഞാന ക്യാമ്പ് നടത്തി 

കോട്ടയം :കോട്ടയം യൂണിയൻ ശ്രീനാരായണ ധർമ്മ പഠന കേന്ദ്രത്തിന്റെയും പെരുമ്പായിക്കാട് എസ് എൻ ഡി പി ശാഖാ യൂണിയൻ വനിതാ സംഘത്തിന്റെയും നേതൃത്വത്തിൽ കുട്ടികളുടെ വ്യക്തിത്വ വികസനം ലക്ഷ്യമാക്കി കുട്ടികൾക്കായി അവധികാല വിനോദ വിജ്ഞാന ക്യാമ്പ് കിങ്ങിണി കൂട്ടം 2024 നടത്തി.വെള്ളി ശനി ദിവസങ്ങളിലായിട്ടാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. ക്യാമ്പിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് കൈ നിറയെ സമ്മാനങ്ങളും പഠനോപകരണങ്ങളും നൽകും.എസ് എൻ ഡി പി യൂണിയൻ സെക്രട്ടറി ആർ രാജീവ്, ശ്രീനാരായണ ധർമ്മ പഠന കേന്ദ്രം പ്രോഗ്രാം കോർഡിനേറ്റർ എ ബി പ്രസാദ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.പെരുമ്പായിക്കാട് ശാഖാ പ്രസിഡന്റ്‌ ജയൻ പള്ളിപ്പുറം, സെക്രട്ടറി എൻ വി സജിമോൻ, വനിതാസംഘം പ്രസിഡന്റ്‌ ശോഭന ചൂരക്കാട്, സെക്രട്ടറി ബിനു ശിവൻ, രഞ്ജിത്ത് മാറിയപ്പള്ളി, രാജീവ്‌ കൂരോപ്പട, സന്ധ്യ വിജികുമാർ, ദിനു സന്തോഷ്‌, ബിന്ദുമോൾ അനീഷ്‌ കുമാർ എന്നിവർ പങ്കെടുത്തു

Advertisements

Hot Topics

Related Articles