വിസ്മയക്കേസിൽ കിരൺകുമാറിന് 25 വർഷം കഠിനതടവ്; 12.5 ലക്ഷം രൂപ പിഴയും അടയ്ക്കാൻ വിധി; മൂന്നു കുറ്റങ്ങൾക്കും പ്രത്യേകം പ്രത്യേകം ശിക്ഷ; വിവിധ വകുപ്പുകളിലായി ശിക്ഷ വിധിച്ച് കോടതി

കൊല്ലം: സ്ത്രീധനത്തിന്റെ പേരിൽ ഭാര്യ വിസ്മയയെ മരണത്തിലേയ്ക്കു തള്ളിവിട്ട കേസിൽ ഭർത്താവ് കിരൺകുമാറിന് നാലു വകുപ്പുകളിലായി 25 വർഷം തടവ് വിധിച്ച് കോടതി. സ്ത്രീപീഡനത്തെച്ചില്ലൊയുള്ള മരണത്തിന് 10 വർഷം കഠിന തടവും രണ്ടു ലക്ഷം രൂപ പിഴയും, പിഴ അടച്ചില്ലെങ്കിൽ ആറു മാസം തടവും അനുഭവിക്കണം, സ്ത്രീധന പീഡന നിരോധന വകുപ്പ് ആറു വർഷം തടവ്, സ്ത്രീധനം വാങ്ങിയതിന് ഒരു വർഷം തടവ്, ആത്മഹത്യ പ്രേരണയ്ക്കുള്ള 306 വകുപ്പ് പ്രകാരം നാലു വർഷം കഠിന തടവ്, മറ്റൊരു വകുപ്പിൽ രണ്ടു വർഷവും തടവ് വിധിച്ചിട്ടുണ്ട്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നു കോടതി വിധിച്ചിരിക്കുന്നതിനാൽ പത്തു വർഷം തടവിൽ കഴിയേണ്ടി വരും. 12.5 ലക്ഷം രൂപ പിഴ അടയ്ക്കാനും, പിഴയിൽ നിന്നും രണ്ടര ലക്ഷം രൂപ വിസ്മയയുടെ മാതാപിതാക്കൾക്കു നൽകാനും പ്രഖ്യാപിച്ചു.

Advertisements

കൊല്ലം സെഷൻസ് കോടതി ജഡ്ജി പി.എൻ സുജിത്താണ് കോടതിയിൽ വിധി പ്രഖ്യാപിച്ചത്. വിധിയെപ്പറ്റി എന്തെങ്കിലും പറയാനുണ്ടോ എന്ന ചോദ്യത്തിന് മാതാപിതാക്കൾ പ്രായമുള്ളവരാണെന്നും, പിതാവിന് ഓർമ്മക്കുറവുണ്ടെന്നും കിരൺകുമാർ കോടതിയിൽ പറഞ്ഞു. അച്ഛന് അപകടം പറ്റാൻ സാധ്യതയുണ്ട്. താൻ കൊലപാതകിയല്ലെന്നും അതുകൊണ്ടു തന്നെ ശിക്ഷയിൽ ഇളവ് വേണമെന്നും കിരൺ ആവശ്യപ്പെട്ടു. എന്നാൽ, സമൂഹത്തിന് മാതൃകയാകുന്ന വിധി വേണമെന്ന് സ്‌പെഷ്യൽ പ്രോസിക്യൂട്ടർ മോഹൻകുമാർ ആവശ്യപ്പെട്ടു. കൊലപാതകത്തിന് തുല്യമായി സ്ത്രീധന പീഡന നിയമം കണക്കാക്കണം. സ്ത്രീധനത്തിനു വേണ്ടിയുള്ള പീഡനത്തെ തുടർന്നാണ് മരണത്തിലേയ്ക്ക് തള്ളി വിട്ടത്. ഈ സാഹചര്യത്തിൽ പ്രതിയ്ക്ക് പരമാവധി ശിക്ഷ തന്നെ നൽകണമെന്നും പ്രോസിക്യൂഷൻ വാദിച്ചു. സ്ത്രീധനം എന്ന ദുരാചാരത്തിനെതിരെയുള്ള താക്കീതാവണമെന്നും അദ്ദേഹം പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സ്ത്രീധന മരണം (ഐപിസി 304 എ), ആത്മഹത്യാ പ്രേരണ (306), സ്്ത്രീധന പീഡനം (498 എ), സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പ് മൂന്ന് (സ്ത്രീധനം ആവശ്യപ്പെടൽ), സ്ത്രീധന നിരോധന നിയമത്തിലെ നാലാം വകുപ്പ് (സ്ത്രീധനം വാങ്ങൽ എന്നീ വകുപ്പുകൾ പ്രകാരമാണ് കിരൺകുമാറിനെതിരെ ശിക്ഷ വിധിച്ചിരിക്കുന്നത്. നിലമേൽ കൈതോട് കെകെഎംപി ഹൗസിൽ (സിവില്ലയിൽ) കെ.ത്രിവിക്രമനൻ നായരുടൈയും, സജിതയുടെയും മകൾ വിസ്മയയെ 2021 ജൂൺ 21 നാണ് ഭർത്താവ്് കിരൺകുമാറിന്റെ ശാസ്താംകോട്ട പോരുവഴിയിലെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 2020 മെയ് 30 നായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹം കഴിഞ്ഞപ്പോൾ മുതൽ തന്നെ കിരൺകുമാർ വിസ്മയയെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് വ്യക്തമായത്.

മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായിരുന്ന കിരൺകുമാറിന്റെ വീടായ പോരുവഴി അമ്പലത്തുംഭാഗം ചന്ദ്രവിലാസത്തിലെ കിടപ്പുമുറിയോട് ചേർന്നുള്ള ടോയ്ലെറ്റിൽ 2021 ജൂൺ 21നാണ് വിസ്മയയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിസ്മയയെ ആശുപത്രിയിൽ എത്തിച്ചശേഷം ഒളിവിൽ പോയ കിരൺകുമാർ 21ന് രാത്രി എട്ടരയോടെ ശാസ്താംകോട്ട സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.

കിരണിനെ പിന്നീട് സർവീസിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. ഐ.ജി ഹർഷിത അട്ടല്ലൂരിയുടെ മേൽനോട്ടത്തിൽ 90 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കി സെപ്തംബർ 10ന് കുറ്റപത്രം സമർപ്പിച്ചു. ജനുവരി പത്തിന് ആരംഭിച്ച വിചാരണ ഈ മാസം 18നാണ് പൂർത്തിയായത്. വിചാരണ അന്തിമഘട്ടത്തിലെത്തിയിരുന്ന സാഹചര്യത്തിൽ സുപ്രീംകോടതി ഒരുമാസം മുമ്പ് കിരണിന് ജാമ്യം അനുവദിച്ചിരുന്നു.

മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്‌ടറായിരുന്ന കിരണ്‍കുമാറിന്റെ വീടായ പോരുവഴി അമ്ബലത്തുംഭാഗം ചന്ദ്രവിലാസത്തിലെ കിടപ്പുമുറിയോട് ചേര്‍ന്നുള്ള ടോയ്‌ലെറ്റില്‍ 2021 ജൂണ്‍ 21നാണ് വിസ്മയയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വിസ്മയയെ ആശുപത്രിയില്‍ എത്തിച്ചശേഷം ഒളിവില്‍ പോയ കിരണ്‍കുമാര്‍ 21ന് രാത്രി എട്ടരയോടെ ശാസ്താംകോട്ട സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. കിരണിനെ പിന്നീട് സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. ഐ.ജി ഹര്‍ഷിത അട്ടല്ലൂരിയുടെ മേല്‍നോട്ടത്തില്‍ 90 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി സെപ്തംബര്‍ 10ന് കുറ്റപത്രം സമര്‍പ്പിച്ചു. ജനുവരി പത്തിന് ആരംഭിച്ച വിചാരണ ഈ മാസം 18നാണ് പൂര്‍ത്തിയായത്. വിചാരണ അന്തിമഘട്ടത്തിലെത്തിയിരുന്ന സാഹചര്യത്തില്‍ സുപ്രീംകോടതി ഒരുമാസം മുമ്ബ് കിരണിന് ജാമ്യം അനുവദിച്ചിരുന്നു.

Hot Topics

Related Articles