കിർഗിസ്ഥാനിൽ വച്ച് ഇന്ന് മുതൽ ഈ മാസം 18 വരെ നടക്കുന്ന ഭിന്നശേഷിക്കാർക്കായുള്ള ഏഷ്യൻ ചെസ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മലയാളിയായ ഷാരോൺ റേച്ചൽ എബിയും പങ്കെടുക്കുന്നു.ചെന്നൈ മുഗപ്പയർ സ്പാർട്ടൻ എക്സ്ക്ലൂസീവ് സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയായ ഷാരോൺ ദേശീയ ഭിന്നശേഷി ചെസ് ചാമ്പ്യൻഷിപ്പിൽ രണ്ടാം തവണയും ദേശീയ ഭിന്നശേഷി വനിത ചെസ് ചാമ്പ്യൻ പദവി നേടിയതോടെയാണ് ഏഷ്യൻ പാരാ ചെസ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള യോഗ്യത നേടിയത്.തൊണ്ണൂറ് ശതമാനം അംഗപരിമിതി നേരിടുന്ന ഷാരോൺ ചെന്നൈയിൽ സ്ഥിരതാമസമാക്കിയ തിരുവല്ല കിഴക്കൻ മുത്തൂർ റ്റോബീസ് ഭവനിൽ പരേതനായ മാത്യു തോമസിന്റെ (സണ്ണി)മകനും സ്റ്റാർ ഹെൽത്ത് ആന്റ് അലൈഡ് ഇൻഷുറൻസ് കമ്പനി ജീവനക്കാരനുമായ എബി മാത്യുവിന്റെയും തിരുവല്ല തലവടി മോഴിച്ചേരിയിൽ കുടുംബാഗമായ ചെന്നൈ മലയാളി എം സി മാമ്മന്റെ മകൾ റേച്ചൽ മാമ്മൻ (റോസ്സി)യുടെയും മകളാണ്.സ്പൈനൽ മസ്കുലാർ അട്രോഫി എന്ന അപൂർവ രോഗബാധിതയായി വീൽചെയറിൽ സഞ്ചരിക്കുന്ന ഷാരോൺ ഏഷ്യൻ പാരാഗൈംയിസ്,ലോക ഭിന്നശേഷി ചെസ് ചാമ്പ്യൻഷിപ്പ് എന്നിവയിലും മുൻപ് പങ്കെടുത്തിട്ടുണ്ട്.നിരവധി ദേശീയ ചാമ്പ്യൻഷിപ്പുകളിൽ മെഡലുകൾ കരസ്ഥമാക്കിയിട്ടുണ്ട്.ഷാരോണിനെപ്പറ്റിയും അവളുടെ ചെസ് കരിയറിനെപ്പറ്റിയും കൂടുതൽ അറിയാൻ താല്പര്യമുള്ളവർക്ക് പിതാവ് എബി മാത്യുവുമായി 956016292 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. ബിജു നൈനാൻ മരുതുക്കുന്നേൽ