കിഷ്ത്വാര്‍ മിന്നല്‍ പ്രളയം; മരണം 46 ആയി; ജമ്മുവിലെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ മാറ്റിവെച്ചു; കാണാതായവർക്കായുള്ള തിരച്ചിൽ തുടരുന്നു

ദില്ലി: ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 46 ആയി. മരിച്ചവരിൽ 2 സി ഐ എസ് എഫ് ജവാന്മാരും ഉൾപ്പെട്ടിട്ടുണ്ട്. നൂറിലേറെപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്. 167 പേരെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നും രക്ഷപ്പെടുത്തി. കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. 200 ൽ അധികം പേരെ കണ്ടെത്താൻ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

Advertisements

രക്ഷാപ്രവർത്തനത്തിനായി സൈന്യവും രംഗത്തിറങ്ങിയിട്ടുണ്ട്. എന്നാൽ പ്രതികൂല കാലാവസ്ഥ രക്ഷാപ്രവർത്തനങ്ങൾക്ക് വെല്ലുവിളിയാണ്. മചയിൽ മാതാ യാത്രയിലെ തീർത്ഥാടകരാണ് അപകടത്തിൽ പെട്ടതിലേറെയും. ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ ജമ്മുവിലെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ മാറ്റിവച്ചിട്ടുണ്ട്.

Hot Topics

Related Articles