കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ആഗസ്റ്റ് 25 തിങ്കളാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ആഗസ്റ്റ് 25 തിങ്കളാഴ്ച വൈദ്യുതി മുടങ്ങും. തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന മരവിക്കല്ല്, ശ്രായം , തലനാട് S വളവ്, തലനാട് പഞ്ചായത്ത്, തലനാട് NSS സ്കൂൾ, കാളകുട്, തലനാട് ടവർ, അയ്യംപാറ കവല, തലനാട് ബസ്റ്റാന്റ് എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ ഒൻപത് മണി മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങും.

Advertisements

പാമ്പാടി ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ വരുന്ന പോരാളൂർ, ആനകുത്തി, വില്ലേജ് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ചെട്ടിപ്പടി , കുരിശു പള്ളി ട്രാൻസ്ഫോമറുകളിൽ 9 മുതൽ 5.30 വരെയും പീടിയേക്കൽ പടി ട്രാൻസ്ഫോമറിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മലകുന്നം, ആനക്കുഴി, ഇളങ്കാവ്, കോയിപ്പുറം, അമ്പലക്കോടി എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങും. തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന വെട്ടിയാട് , ഉഴത്തിപ്പടി , കൊല്ലാപുരം , ലൂക്കാസ് , നാലുകോടി പഞ്ചായത്ത് , പുത്തൻക്കാവ് , കുന്നുംപുറം , പള്ളിപ്പടി , ഓഫീസ് , അടവിച്ചിറ , മാടത്തരുവി , വളയംക്കുഴി എന്നീ
ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ 05:00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

പുതുപ്പള്ളി സെക്ഷൻ പരിധിയിലെ നാഗപുരം,ആശ്രമം,മന്ദിരം ജംഗ്ഷൻ,ചെമ്പോല എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. മീനടം ഇലക്ട്രിക്കൽ സെക്ഷൻ്റെ കീഴിൽ ഉള്ള തോട്ടയ്ക്കാട് ഹോസ്പിറ്റൽ, പുളിക്കപ്പടവ്, ഊളക്കൽ ചർച്ച്, നെല്ലിക്കാക്കുഴി, പ്രിൻസ് ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കഞ്ഞിക്കുഴി, ഓറെസ്റ് ചർച് ഭാഗങ്ങളിൽ 9:00 മുതൽ 2:00 Pവരെ വൈദ്യുതി മുടങ്ങും. ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ലൈനിൽ വിവിധ മെയിൻ്റൻസ് ജോലികൾ ഉള്ളതിനാൽ കെ എസ് ഇ ബി, ബി എസ് എൻ എൽ, റോട്ടറി ക്ലബ്ബ്, കോളേജ് ജംഗ്ഷൻ, വഞ്ചാങ്കൽ എന്നീ പ്രദേശങ്ങളിൽ 9.30 മുതൽ 5.30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

Hot Topics

Related Articles