തലയോലപ്പറമ്പ് :
സിപി എം തലയോലപ്പറമ്പ് ഏരിയ കമ്മിറ്റി അംഗം, ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി, കർഷകത്തൊഴിലാളി യൂണിയൻ നേതാവ് എന്നീ നിലകളിൽ പ്രവർത്തിച്ചുകൊണ്ട് പ്രദേശത്തെ ജനങ്ങൾക്കെല്ലാം ഏറെ സ്വീകാര്യനായി മാറിയ സി ആർ പ്രസനകുമാറിന്റെ അനുസ്മരണ വാർഷിക ദിനം സമുചിതമായി ആചരിച്ചു. രാവിലെ പാർട്ടിയുടെ ബ്രാഞ്ച്, ലോക്കൽ കേന്ദ്രങ്ങളിൽ പതാക ഉയർത്തലും പ്രസന്നകുമാറിന്റെ ഛായാ ചിത്രത്തിനു മുമ്പിൽ പുഷ്പാർച്ചനയും നടത്തി. സിപി എം കുലശേഖരമംഗലം ലോക്കൽ കമ്മിറ്റി ഓഫീസിന് മുമ്പിൽ ജില്ലാ കമ്മിറ്റിയംഗം കെ ശെൽവരാജ് പതാക ഉയർത്തി. വൈകുന്നേരം ചെമ്മനാകരി തോട്ടിനക്കരെപ്പാടത്ത് വച്ച് നടന്ന പൊതുസമ്മേളനം ഡിവൈഎഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി ടി ശശിധരൻ ഉദ്ഘാടനം ചെയ്തു.കുലശേഖരമംഗലം ലോക്കൽ സെക്രട്ടറി ബി ലാലു അധ്യക്ഷനായി.
സിപിഎം ജില്ലാ കമ്മിറ്റിയംഗം കെ ശെൽവരാജ്, ഏരിയാ സെക്രട്ടറി ഡോ. സി എം കുസുമൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ പി വി ഹരിക്കുട്ടൻ,കെ എസ് വേണുഗോപാൽ, കെ ബി രമ, എസ് അരുൺകുമാർ
എന്നിവർ സംസാരിച്ചു.
സിപി എം നേതാവായിരുന്ന സി ആര് പ്രസന്നകുമാറിന്റെ അനുസ്മരണ സമ്മേളനം നടത്തി : ഡിവൈഎഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി ടി ശശിധരൻ ഉദ്ഘാടനം ചെയ്തു

Advertisements