ബംഗളൂരു ; കന്നഡ സൂപ്പര്‍ താരം കിച്ച സുദീപ് ബിജെപിക്ക് പിന്തുണ നല്‍കി രംഗത്ത് വന്നത് തന്നെ വല്ലാതെ ഞെട്ടിച്ചു കളഞ്ഞുവെന്ന് നടന്‍ പ്രകാശ് രാജ്. സൂപ്പര്‍ താരമായ കിച്ചയില്‍ നിന്നും ഇത്തരമൊരു നീക്കം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും താരം പറഞ്ഞു.
അടുത്ത മാസം നടക്കുന്ന കര്‍ണ്ണാടക ഇലക്ഷന് മുന്നോടിയായാണ് കിച്ച തന്റെ പിന്തുണ ബിജെപിക്കാണെന്ന് വെളിപ്പെടുത്തിയത്. കിച്ചയുടെ വെളിപ്പെടുത്തല്‍ എന്നെ ഞെട്ടിക്കുക മാത്രമല്ല, വേദനിപ്പിച്ചു കളഞ്ഞെന്നും പ്രകാശ് രാജ് വ്യക്തമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കര്‍ണ്ണാടകയിലെ നിരാശരായ ഏതെങ്കിലും ബിജെപി പ്രവര്‍ത്തകര്‍ പ്രചരിപ്പിക്കുന്ന അടിസ്ഥാനമില്ലാത്ത വാര്‍ത്തയായിരിക്കും ഇതെന്ന് ആദ്യം താന്‍ കരുതിപ്പോയെന്നാണ് പ്രകാശ് രാജ് പറയുന്നത്. എന്നാല്‍ സത്യമതല്ല എന്ന് മനസിലാക്കാന്‍ താന്‍ അല്‍പ്പം വൈകി പോയെന്നും പ്രകാശ്.
ആരെങ്കിലും ഉണ്ടാക്കിയ പ്രചരണം ആയിരിക്കും ഇതെന്നും എന്നാല്‍ കിച്ച നല്ല വിവേകമുള്ള പയ്യനാണ് ഇത്തരത്തില്‍ ചിന്തിക്കുമോ എന്നായിരുന്നു പ്രകാശിന്റെ ചോദ്യം. അതേ സമയം പാര്‍ട്ടിക്കായി കര്‍ണ്ണാടകയില്‍ പ്രചരണത്തിനടക്കം ഇറങ്ങുമെന്നും കിച്ച സുദീപ് വ്യക്തമാക്കി കഴിഞ്ഞു. കന്നഡ സിനിമയിലെ ഏറ്റവും മൂല്യമുള്ള താരമാണ് കിച്ച സുദീപ്.