തിരുവനന്തപുരം :ഉറവിട മാലിന്യ സംസ്കരണത്തിനുള്ള കിച്ചൺ ബിൻ സ്ഥാപിക്കുന്നവർക്ക് വീട്ടുകരത്തിൽ ഇളവ് നൽകുന്നത് ഈ വർഷം നടപ്പാക്കുമെന്ന് മേയർ ആര്യാ രാജേന്ദ്രൻ പറഞ്ഞു.10 ശതമാനം ഇളവ് നൽകാനാണ് സർക്കാർ ഉത്തരവ്. കൂടുതൽ പേർ ഈ സംവിധാനം ഉപയോഗിക്കാൻ വേണ്ടിയാണ് ഇളവുകൾ നൽകുന്നതെന്നും മേയർ പറഞ്ഞു.അതേസമയം കിച്ചൺ ബിൻ വാങ്ങിയതിൽ അഴിമതിയുണ്ടെന്ന് ബി. ജെ. പി അംഗം വി. ജി. ഗിരികുമാർ ആരോപിച്ചു.
അടുക്കള മാലിന്യം സംസ്കരിക്കാൻ നഗരവാസികൾക്ക് കോർപ്പറേഷൻ സൗജന്യമായി നൽകുന്ന ബയോ കമ്പോസ്റ്റർ കിച്ചൺ ബിന്നുകൾ വാങ്ങിയതിൽ 39, 96 ലക്ഷം രൂപയുടെ അഴിമതിയുണ്ടെന്നാണ് ആരോപണം.ബി. ജെ. പി. മുൻ നഗരസഭാ സെക്രട്ടറിയുടെയും നിലവിലെ സെക്രട്ടറിയുടെയും റിപ്പോർട്ടുകളെ ആധാരമാക്കിയാണ് ഗിരികുമാറാണ് ആരോപണം ഉന്നയിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആരോപണം ഭരണസമിതി തള്ളിയില്ലെങ്കിലും കിച്ചൺ ബിന്നുകൾ വാങ്ങിയതിൽ അഴിമതിയില്ലെന്ന് മേയർ ആര്യാ രാജേന്ദ്രൻ പറഞ്ഞു.
.