കൊച്ചി: ക്രിസ്മസ് രാത്രിയില്‍ പൊലീസ് വാഹനം കത്തിച്ച്, പൊലീസുകാരെ അക്രമിച്ച സംഭവത്തില്‍ അറസ്റ്റിലായ 174 പേരില്‍ കോടതി ജാമ്യം അനുവദിച്ച 123 തൊഴിലാളികളെ ജോലിയില്‍ തിരികെ പ്രവേശിപ്പിക്കാനരുങ്ങി കിറ്റക്സ് കമ്പനി. അന്തിമ കുറ്റപത്രത്തില്‍ 123 പേര്‍ക്കെതിരെ ഗുരുതരമല്ലാത്ത വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഇവരെയാണ് തിരികെ ജോലിയില്‍ പ്രവേശിപ്പിക്കുന്നത്. ഇതിന് തടസങ്ങളൊന്നുമില്ലെന്ന നിയമോപദേശത്തന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
ഇവര്‍ക്ക് അടിയന്തര ധനസഹായമായി 2000 രൂപയും അവരുടെ കുടുബങ്ങള്‍ക്ക് 10,000 രൂപ വീതവും നല്‍കും. ഇവയൊന്നും തൊഴിലാളികളുടെ ശമ്പളത്തില്‍ നിന്നും തിരിച്ചു പിടിക്കില്ല. താല്‍പര്യമുള്ളവര്‍ക്ക് സൗജന്യ താമസസൗകര്യവും ഭക്ഷണവും കമ്പനിയൊരുക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തൊഴിലാളികളെയും അവരുടെ കുടുംബങ്ങളെയും വിഷമഘട്ടത്തില്‍ സഹായിക്കേണ്ടത് കമ്പനിയുടെ കടമയാണ്. ജാമ്യം ലഭിച്ച തൊഴിലാളികളുടേയും കുടുംബങ്ങളുടെയും ദയനീയ സാഹചര്യം നേരിട്ട് ബോധ്യമായ സാഹചര്യത്തിലാണ് ഇവരെ തിരികെ ജോലിയില്‍ പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചത്- കിറ്റക്സ് മാനേജിങ് ഡയറക്ടര്‍ സാബു ജേക്കബ് പറഞ്ഞു. കോടതി കുറ്റക്കാരാണ് എന്ന് കണ്ടെത്തി ശിക്ഷ വിധിക്കുന്ന സാഹചര്യത്തില്‍ നിയമപരമായ നടപടികള്‍ സ്വീകരിച്ച് അവരെ ജോലിയില്‍ നിന്ന് പിരിച്ചു വിടുന്നതടക്കമുള്ള തീരുമാനങ്ങളെടുക്കുമെന്നും കമ്പനി അറിയിച്ചു.