കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളിയിൽ സ്കൂട്ടറും മിനി ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വിദ്യാർത്ഥി മരിച്ചു. കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥി, പെരുവന്താനം സ്വദേശി അമൽ ഷാജി കുളത്തുങ്കൽ (21 ) ആണ് മരിച്ചത്. കാഞ്ഞിരപ്പള്ളി ഇരുപത്തി ആറാം മൈൽ മേരി ക്യുൻസ് ആശുപത്രിക്ക് സമീപമായിരുന്നു അപകടം. അമൽ സഞ്ചരിച്ച സ്കൂട്ടറിൽ എതിർ ദിശയിൽ നിന്ന് എത്തിയ മിനി ലോറി ഇടിയ്ക്കുകയായിരുന്നു. മൃതദേഹം ആശുപത്രി മോർച്ചറിയിൽ.
Advertisements