കുഴിമറ്റം വൈ.എം.സി.എ ലൈബ്രറിക്ക് മൾട്ടി പർപ്പസ്സ് മിനി ഓഡിറ്റോറിയം നിർമ്മാണോദ്ഘാടനം നടത്തി

കോട്ടയം : ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപെടുത്തി കുഴിമറ്റം വൈ.എം.സി.എ ലൈബ്രറിക്ക് മൾട്ടി പർപ്പസ്സ് മിനി ഓഡിറ്റോറിയത്തിൻ്റെ നിർമ്മാണോദ്ഘാടനം നടത്തി. മൾട്ടിപർപ്പസ് ഓഡിറ്റോറിയത്തിൻ്റെ നിർമ്മാണോദ്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ പി.കെ വൈശാഖ് ഡിവിഷൻ ഫണ്ടിൽ നിന്ന് 18 ലക്ഷം രൂപ ഉപയോഗിച്ച് മൾട്ടി പർപ്പസ് മിനി ഓഡിറ്റോറിയം നിർമ്മിക്കുന്നത്. ബാഡ്മിന്റെൺ, ടേബിൾ ടെന്നീസ്,ക്യാരംസ്, തുടങ്ങിയ ഇൻഡോർ ഗെയിമുകളും, ഓഡിറ്റോറിയം, മിനി തീയേറ്റർ എന്നിവ പദ്ധതിയിൽ വിഭാവനം ചെയ്യുന്നു.

Advertisements

ജില്ലാ പഞ്ചായത്തംഗം പി.കെ വൈശാഖ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് ആനി മാമൻ, കുഴിമറ്റം പള്ളി വികാരി ഫാ.കെസി ഫിലിപ്പോസ് സഹവികാരി ഫാ.തോമസ് ചെറിയാൻ, പഞ്ചായത്ത് സ്റ്റാൻഡിഗ് കമ്മറ്റി ചെയർമാൻ എബിസൺ കെ ഏബ്രഹാം, പഞ്ചായത്ത് മെമ്പർ ബിനിമോൾ സനൽകുമാർ, ജോണി ജോസഫ്, വൈ.എം.സി.എ പ്രസിഡൻ്റ് രഞ്ജു കെ മാത്യൂ, സെക്രട്ടറി അരുൺ മാർക്കോസ്സ്, കുരുവിള വർഗീസ്, പീലിക്കുട്ടി ബാബു, റോഷിൻ ഫിലിപ്പ് തുടങ്ങിയവർ പങ്കെടുത്തു.

Hot Topics

Related Articles