കൊച്ചി : സിപിഎം നേതാവ് ഷൈൻ ടീച്ചർക്കെതിരെയുള്ള അധിക്ഷേപ പരാമർശങ്ങളെ തുടർന്ന് സോഷ്യല്‍മീഡിയയിലെ തന്റെ പോസ്റ്റ് പിൻവലിച്ചിട്ടില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിന്റോ ജോണ്‍.ഞാനറിഞ്ഞ കാര്യങ്ങളില്‍ ചില വസ്തുതകള്‍ ഉണ്ടെന്ന് ബോധ്യപ്പെട്ടത് കൊണ്ട് തന്നെയാണ് അങ്ങനെയൊരു പോസ്റ്റ് ഇട്ടിരിക്കുന്നത്. ആ ബോധ്യം തിരുത്തപ്പെടുന്നത് വരെ ആ പോസ്റ്റ് പിൻവലിക്കുകയുമില്ല. ഏതെങ്കിലുമൊരു വ്യക്തിയുടെ പേര് പ്രത്യേകമെടുത്ത് പരാമർശിച്ചിട്ടില്ലാത്ത ആ പോസ്റ്റ്, തന്നെക്കുറിച്ചുള്ളതാണ് എന്ന് ആർക്കെങ്കിലും തോന്നുന്നുണ്ടെങ്കില്‍ അത് സിഐഡി മൂസ സിനിമയിലെ നായയെ കുറിച്ച് പറയുമ്ബോള്‍ ജഗതി ശ്രീകുമാറിന്റെ കഥാപാത്രത്തിന് തോന്നുന്ന ഇത് എന്നെക്കുറിച്ചാണ്. എന്നെ തന്നെയാണ്. എന്നെ മാത്രമാണ് ഉദ്ദേശിച്ചത് എന്നുള്ളത് പോലുള്ള തോന്നലാണെന്നും ജിന്റോ ജോണ്‍ പറഞ്ഞു. ഗൂഢാലോചന ആരോപിക്കുന്നവർ തന്നെ പരാതി കൊടുത്ത് അന്വേഷണം നടത്തിച്ച് വിവരങ്ങള്‍ പുറത്ത് വിടണം. അതിനായി ആരോപണ വിധേയരായ നേതാക്കളുടെ മൊബൈല്‍ ടവർ ലൊക്കേഷനും പരിശോധിക്കാവുന്നതാണല്ലോയെന്നും ജിന്റോ ജോണ്‍ പറഞ്ഞു.
ജിന്‍റോ ജോണിന്‍റെ ഫേസ്ബുക്ക് കുറിപ്പ്
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യാതൊരു അന്തവുമില്ലാതെ എനിക്കെതിരെ വാളുയർത്തുന്നവരോട് ചിലത് പറയാനുണ്ട്. ഇന്നലെ എറണാകുളം ജില്ലയിലെ ചില നേതാക്കളുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ആക്ഷേപങ്ങളില്‍ എന്റെ അഭിപ്രായം പറഞ്ഞിരിക്കുന്ന പോസ്റ്റ് ഞാൻ പിൻവലിച്ചിട്ടില്ല. ഞാനറിഞ്ഞ കാര്യങ്ങളില്‍ ചില വസ്തുതകള്‍ ഉണ്ടെന്ന് ബോധ്യപ്പെട്ടത് കൊണ്ട് തന്നെയാണ് അങ്ങനെയൊരു പോസ്റ്റ് ഇട്ടിരിക്കുന്നത്. ആ ബോധ്യം തിരുത്തപ്പെടുന്നത് വരെ ആ പോസ്റ്റ് പിൻവലിക്കുകയുമില്ല. ഏതെങ്കിലുമൊരു വ്യക്തിയുടെ പേര് പ്രത്യേകമെടുത്ത് പരാമർശിച്ചിട്ടില്ലാത്ത ആ പോസ്റ്റ് തന്നെക്കുറിച്ചുള്ളതാണ് എന്ന് ആർക്കെങ്കിലും തോന്നുന്നുണ്ടെങ്കില്‍ അത് സിഐഡി മൂസ സിനിമയിലെ നായയെ കുറിച്ച് പറയുമ്ബോള്‍ ജഗതി ശ്രീകുമാറിന്റെ കഥാപാത്രത്തിന് തോന്നുന്ന “ഇത് എന്നെക്കുറിച്ചാണ്. എന്നെ തന്നെയാണ്. എന്നെ മാത്രമാണ് ഉദ്ദേശിച്ചത്” എന്നുള്ളത് പോലുള്ള തോന്നലാണ്. എന്റെ അഭിപ്രായം കുറിച്ചിരിക്കുന്ന പോസ്റ്റില്‍ ഏതെങ്കിലും ഒരു വ്യക്തിയുടെ പേര് പറഞ്ഞിട്ടില്ലല്ലോ. പിന്നെ ആരെക്കുറിച്ചാണ് ഇവരൊക്കെ വേവലാതിപ്പെടുന്നത്!
വിഎസ് അച്യുതാനന്ദന്റെ പേഴ്സണല്‍ സ്റ്റാഫ് ആയിരുന്ന യൂട്യൂബറിന്റെ വീഡിയോയിലൂടെ പുറത്തുവന്നതും ഇവരുടെ പാർട്ടിക്ക് ചില മുൻകാല ബന്ധങ്ങള്‍ ഉണ്ടായിരുന്ന കേരളത്തിലെ ഒരു പത്രത്തില്‍ വന്നിരിക്കുന്നതുമായ വാർത്തയെ ചുറ്റിപ്പറ്റിയുള്ള കാര്യങ്ങളുടെ നിജസ്ഥിതി അന്വേഷിക്കപ്പെടേണ്ടതാണ്. ഗൂഡാലോചന ആരോപിക്കുന്നവർ തന്നെ പരാതി കൊടുത്ത് അന്വേഷണം നടത്തിച്ച് വിവരങ്ങള്‍ പുറത്ത് വിടണം. അതിനായി ആരോപണ വിധേയരായ നേതാക്കളുടെ മൊബൈല്‍ ടവർ ലൊക്കേഷനും പരിശോധിക്കാവുന്നതാണല്ലോ.
സ്വന്തം പാർട്ടിയുടെ ജില്ലാ കമ്മിറ്റി ഓഫീസില്‍ ഒളിക്യാമറ വച്ച് മുൻ ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് കോട്ടകള്‍ മുറിക്കാൻ നേതൃത്വം കൊടുത്ത സഖാക്കളുടെ ജനുസില്‍ നിന്ന് ഒളിക്യാമറയുടെ അസ്കിത വിട്ടുപോയിട്ടില്ലെന്ന് വേണം ഈയവസരത്തില്‍ കരുതാൻ. ഇപ്പോഴത്തെ രാഷ്ട്രീയ പരിതസ്ഥിതിയില്‍ ഇത്തരം വാർത്തകള്‍ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ ഉയർന്നു വരുമ്ബോള്‍ ചർച്ചയാകുന്നത് സ്വാഭാവികമാണ്. പൊതുജനങ്ങള്‍ അത് ചർച്ച ചെയ്യാൻ പാടില്ല എന്നെങ്ങനെ പറയും. പക്ഷേ അത്തരം ചർച്ചകള്‍ക്ക് ഉപയോഗിക്കുന്ന ഭാഷയും ഉപമകളും കുറേക്കൂടി മാന്യമായിരിക്കണമെന്ന് മാത്രം.