കെ. ജെ. ഷൈനിനെതിരായ അപകീർത്തി പ്രചാരണം : കെ.എം. ഷാജഹാൻ ഉള്‍പ്പെടെയുള്ളവരെ ഉടൻ അറസ്റ്റ് ചെയ്യും

കൊച്ചി : സിപിഎം വനിതാ നേതാവ് കെ. ജെ. ഷൈനിനെതിരായ അപകീർത്തി പ്രചാരണക്കേസില്‍ പ്രതിചേർക്കപ്പെട്ട കെ.എം. ഷാജഹാൻ ഉള്‍പ്പെടെയുള്ളവരെ ഉടൻ അറസ്റ്റ് ചെയ്യാൻ നീക്കമെന്ന് സൂചന.ഷൈനിന്റെ പരാതി അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘത്തിന് രൂപം നല്‍കി.

Advertisements

മുനമ്ബം ഡിവൈഎപിയുടെ നേതൃത്വത്തിലാകും അന്വേഷണസംഘം പ്രവർത്തിക്കുക. പറവൂരിലെ പ്രാദേശിക കോണ്‍ഗ്രസ് നേതാവ്, കെ.എം. ഷാജഹാൻ എന്നിവരാണ് കേസിലെ പ്രതികള്‍. ഷൈനിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. കൂടുതല്‍പേർ പ്രതിചേർക്കപ്പെടാനും സാധ്യതയുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കൊച്ചി സിറ്റിയിലേയും എറണാകുളം റൂറലിലെയും പതിനാലോളം പോലീസ് ഉദ്യോഗസ്ഥർ അടങ്ങിയതാണ് അന്വേഷണ സംഘം. കൊച്ചി സിറ്റി സൈബർ ഡോമിലെ പോലീസുകാരും സംഘത്തിലുണ്ട്. കഴിഞ്ഞ രണ്ട് ദിവസമായി വിഷയവുമായി ബന്ധപ്പെട്ട് നിരവധി പോസ്റ്റുകള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ആരാണ് പോസ്റ്റ് ചെയ്തത് എന്നതുള്‍പ്പെടെ കണ്ടെത്തേണ്ടതുമുണ്ട്.

Hot Topics

Related Articles