കെ ജെ യു മുണ്ടക്കയം മേഖലാ സമ്മേളനം നടത്തി

മുണ്ടക്കയം: കെ ജെ യുമുണ്ടക്കയം മേഖലാ സമ്മേളനം നടത്തി. മുണ്ടക്കയം പ്രസ് ക്ലബ്ബിൽ കൂടിയ യോഗത്തിൽ മേഖലാ പ്രസിഡൻ്റ് സാജിദ് എബിസി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡൻ്റ് പി ബി തമ്പി യോഗം ഉദ്ഘാടനം ചെയ്തു.സംസ്ഥാന സമിതി അംഗംപി ഷൺമുഖൻ, മുൻ ജില്ലാ വൈസ് പ്രസിഡന്റ് നൗഷാദ് വെമ്പ്ളി, മുൻ മേഖലാസെക്രട്ടറി ഉണ്ണി പുഞ്ചവയൽ, അൻസർ എന്നിവർ സംസാരിച്ചു.ഒക്ടോബർ 16 ന് നടക്കുന്ന സെക്രട്ടറിയേറ്റ് മാർച്ചിൽ മേഖലയിൽ നിന്നും അഞ്ചുപേർ പങ്കെടുക്കുവാൻ തീരുമാനിച്ചു.ഒക്ടോബർ അവസാന വാരം നടക്കുന്നജില്ലാ സമ്മേളനം മുണ്ടക്കയത്ത് നടത്തുന്നതിനെക്കുറിച്ച് മേഖലാ കമ്മറ്റി കൂടിയ ശേഷം ജില്ലാ കമ്മറ്റിയെ അറിയാക്കാമെന്നും തീരുമാനിച്ചു.സമ്മേളനത്തിന് മുമ്പായി മുഴുവൻ അംഗങ്ങൾക്കും ഐഡി കാർഡ് നൽകുവാനും തീരുമാനിച്ചു.മേഖലാ സെക്രട്ടറി രജ്ഞിതിന് ഔദ്യോഗിക തിരക്കായ തിനാൽ യോഗത്തിന് എത്തിച്ചേരാൻ കഴിഞ്ഞില്ല.

Advertisements

Hot Topics

Related Articles